Viral News : മദ്യലഹരിയിൽ ഏഴ് വർഷം പഴക്കമുള്ള മൃതദേഹ പുറത്തെടുത്ത് സെൽഫിയെടുക്കാൻ യുവാവിൻ്റെ ശ്രമം; അവസാനം പോലീസ് പിടിയിൽ
ഒരു സ്ത്രീയുടെ മൃതദേഹമാണ് ഇയാൾ പുറത്തെടുത്തത്. സംഭവത്തിൽ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
മൃതദേഹം പുറത്തെടുത്ത് അതിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ ഏഴ് വർഷം മുമ്പ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത അതിൻ്റെ അസ്ഥികൂടത്തിനൊപ്പം നിന്ന് സെൽഫിയെടുക്കാനാണ് യുവാവ് ശ്രമിച്ചത്. മദ്യലഹരിയിലായിരിന്നു യുവാവിൻ്റെ പാരാക്രമം. തുടർന്ന് നാട്ടുകർ ഇടപ്പെട്ടത്, തുടർന്ന് യുവാവിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ശേഷം പോലീസെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു
മേദിനിപൂർ സ്വദേശി പ്രഭാകർ എന്ന യുവാവിനെ പോലീസ് പിടികൂടിയത്. ഏഴ് വർഷം മുമ്പ് മരിച്ച ഒരു പ്രദേശവാസിയായ സ്ത്രീയുടെ അസ്ഥികൂടമാണ് യുവാവ് പുറത്തെടുത്തത്. അസ്ഥികൂടം പുറത്തെടുത്ത് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ഇയാളെ കൈയ്യോടെ പിടികൂടിയത്. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ ഇയാളെ കൈയ്യേറ്റം ചെയ്തിരുന്നു. യുവാവിനെ പോലീസിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചതോടെ നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായതായിട്ടാണ് റിപ്പോർട്ട്.
തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസുകാർക്ക് നേരെ പ്രദേശവാസികൾ കല്ലെറിയുകയും മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ പ്രഭാകറിനും പരിക്കേറ്റു. ഇയാൾ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. പ്രഭാകർ മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് മദ്യപാനത്തെ തുടർന്നാണ് പിരിച്ചുവിട്ടതെന്ന് പോലീസ് പറയുന്നു. എന്നാൽ എന്തിനാണ് ഇയാൾ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തതെന്ന കാര്യത്തിൽ വ്യക്തതയില്ല