AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: കാമുകിയുടെ ചിതയിലേക്ക് ചാടി യുവാവ്, ബന്ധുക്കൾ നോക്കിയിരുന്നില്ല

പ്രണയത്തെച്ചൊല്ലിയുള്ള വിഷാദത്തിലാണ് പെൺകുട്ടി ജീവിതം അവസാനിപ്പിച്ചതെന്നാണ് വിവരമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം അനുരാഗിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Viral News: കാമുകിയുടെ ചിതയിലേക്ക്  ചാടി യുവാവ്, ബന്ധുക്കൾ നോക്കിയിരുന്നില്ല
Viral News Lover DeathImage Credit source: TV9 Network
arun-nair
Arun Nair | Published: 11 Jun 2025 17:05 PM

നാഗ്പൂർ: തൻ്റെ കാമുകിയുടെ ചിതയിലേക്ക് ചാടിയ യുവാവിന് ബന്ധുക്കളുടെ വക തല്ല്. നാഗ്പൂരിലാണ് സംഭവം. വൈകുന്നേരം നാല് മണിയോടെയാണ് കൻഹാൻ നദിക്കരയിലെ ശാന്തിഘട്ട് ശ്മശാനത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആത്മഹത്യ ചെയ്ത 19-കാരിയുടെ ചിതയിലേക്കാണ് അനുരാഗ് രാജേന്ദ്ര മെഷ്റാം യുവാവ് എടുത്ത് ചാടാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. അന്ത്യകർമ്മങ്ങൾക്കെത്തിയ ബന്ധുക്കൾ സംഭവം കണ്ടതോടെ ഇയാളെ പിടിച്ച് മാറ്റി. മാത്രമല്ല അനുരാഗിനെ മർദ്ദിക്കുകയും ചെയ്തു.

പ്രണയത്തെച്ചൊല്ലിയുള്ള വിഷാദത്തിലാണ് പെൺകുട്ടി ജീവിതം അവസാനിപ്പിച്ചതെന്നാണ് വിവരമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം അനുരാഗിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അവശനിലയിലായ ഇയാളുടെ ആരോഗ്യനില ശരിയായാൽ അധികം താമസിക്കാതെ തന്നെ മൊഴിയെടുക്കാനാണ് പോലീസിൻ്റെ തീരുമാനം.

പോലീസ് പറയുന്ന വിവരം പ്രകാരം യുവാവും മരിച്ച 19-കാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, അടുത്തിടെ, എന്തോ കാരണത്താൽ, ഇവരുടെ ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി, വിഷമത്തിൽ പെൺകുട്ടിആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ചിതയിൽ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു അനുരാഗിൻ്റെയും ശ്രമം എന്നാണ് സൂചന. നിലവിൽ ഐസിയുവിലാണ് ഇയാൾ.