Viral Video: കൈക്കൂലി, രസീതിൽ കുടുങ്ങി പോലീസുകാരൻ, അവസ്ഥ പറഞ്ഞ് വിനോദ സഞ്ചാരി

അധികം താമസിക്കാതെ തന്നെ ഗുരുഗ്രാം പോലീസ് വീഡിയോയിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അഴിമതിയോട് വിട്ടു വീഴ്ചയില്ലെന്നും പൊതുസേവനത്തിൽ ഉയർന്ന നിലവാരം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സസ്പെൻഷൻ വാർത്ത പങ്ക് വെച്ച് ഗുരുഗ്രാം പോലീസ് ട്വീറ്റ് ചെയ്തു.

Viral Video: കൈക്കൂലി, രസീതിൽ കുടുങ്ങി പോലീസുകാരൻ, അവസ്ഥ പറഞ്ഞ് വിനോദ സഞ്ചാരി

Viral Video Screen Grab

Published: 

03 Sep 2025 | 09:38 PM

അഴിമതിക്കാരായ ഉദ്യോഗസ്ഥരെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് രാജ്യം. ഗുരുഗ്രാം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ കുടുങ്ങിയത്. സംഭവം നേരിട്ടുള്ള കൈക്കൂലിയല്ല മറിച്ചൊരു വലിയ തട്ടിപ്പ് കൂടിയായിരുന്നു. പിൻസീറ്റിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിനാണ് ഒരു ജാപ്പനീസ് വിനോദസഞ്ചാരിക്ക് 1,000 രൂപ ഉദ്യോഗസ്ഥർ പിഴയിട്ടത്. പൈസ ഇല്ലാത്തതിനാൽ കാർഡ് പേയ്‌മെൻ്റ് ചെയ്യട്ടെ എന്ന് ചോദിച്ചെങ്കിലും അത് നിരസിച്ച ഉദ്യോഗസ്ഥൻപണം നൽകാൻ നിർബന്ധിക്കുകയായിരുന്നു.

“ഇവിടെയോ കോടതിയിലോ പണമടയ്ക്കുക” എന്ന് തകർന്ന ഇംഗ്ലീഷിൽ ഉദ്യോഗസ്ഥൻ മറുപടി നൽകി, തുടർന്ന് ബൈക്കിൽ വന്നവർ രണ്ട് 500 രൂപ നോട്ടുകൾ നൽകി രസീത് നൽകാതെ തന്നെ ഇയാൾ പോയത് വീഡിയോയിലുണ്ടായിരുന്നു. യാത്രക്കാരൻ തൻ്റെ മെറ്റ ഗ്ലാസിൽ ഇത് റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ട്രാഫിക് ജീവനക്കാരുടെ മോശം പെരുമാറ്റത്തിൽ ചർച്ചകളും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു.

വീഡിയോ കാണാം


അധികം താമസിക്കാതെ തന്നെ ഗുരുഗ്രാം പോലീസ് വീഡിയോയിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അഴിമതിയോട് വിട്ടു വീഴ്ചയില്ലെന്നും പൊതുസേവനത്തിൽ ഉയർന്ന നിലവാരം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സസ്പെൻഷൻ വാർത്ത പങ്ക് വെച്ച് ഗുരുഗ്രാം പോലീസ് ട്വീറ്റ് ചെയ്തു. സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് പൗരന്മാരോട് അഭ്യർത്ഥിച്ചു. അതേസമയം വിഷയത്തിൽ മറ്റൊരു വിഭാഗം പ്രതിഷേധവും അറിയിക്കുന്നുണ്ട്.

എന്തുകൊണ്ട് വെറുതെ സസ്പെൻഡ് ചെയ്യണം? കുറച്ച് ദിവസത്തേക്ക് പോലും അവരെ ജയിലിൽ അടച്ചുകൂടാ? ഒരു മാതൃക കാണിക്കുക. ജയിലിൽ അവരുടെ ചിത്രം പ്രസിദ്ധീകരിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുക. കൈക്കൂലി വാങ്ങുന്നത് ഒരു കുറ്റമല്ലേ? ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്യുമ്പോൾ, ആ വ്യക്തി അറസ്റ്റ് ചെയ്യപ്പെടില്ലേ? പോലീസല്ലാത്ത ഒരു സാധാരണ വ്യക്തി സമാനമായ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ? തുടങ്ങിയ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം