Viral Video: ആതിഥ്യമര്യാദ എന്ന് പറഞ്ഞാല്‍ ഇതാണ്; വിദേശിയെ ഞെട്ടിച്ച് ഓട്ടോ ഡ്രൈവര്‍

Viral Video Delhi Auto Driver: വിദേശികളുടെ ഹൃദയം കവര്‍ന്ന്, അവരെ യാത്രയാക്കുന്നവരും ധാരാളം. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ എന്താണെന്ന് വിദേശിയെ ബോധ്യപ്പെടുത്തിയ ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Viral Video: ആതിഥ്യമര്യാദ എന്ന് പറഞ്ഞാല്‍ ഇതാണ്; വിദേശിയെ ഞെട്ടിച്ച് ഓട്ടോ ഡ്രൈവര്‍

വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം

Updated On: 

23 Dec 2025 11:32 AM

ഇന്ത്യന്‍ സംസ്‌കാരത്തെ അടുത്തറിയാനായി രാജ്യത്തേക്ക് ഓരോ വര്‍ഷവും എത്തുന്നത് ലക്ഷക്കണക്കിന് വിദേശികളാണ്. എന്നാല്‍ ഇവിടെ എത്തുന്ന വിദേശികളില്‍ ചിലര്‍ക്കെങ്കിലും ഇന്ത്യക്കാരില്‍ നിന്ന് മോശം അനുഭവം ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുണ്ട്. വിദേശികളുടെ ഹൃദയം കവര്‍ന്ന്, അവരെ യാത്രയാക്കുന്നവരും ധാരാളം. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ എന്താണെന്ന് വിദേശിയെ ബോധ്യപ്പെടുത്തിയ ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വിദേശ യാത്രാ വ്‌ളോഗറായ കുര്‍ കെലിയൗജ ഉഗ്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘POV: Travelling around India but I take my tuk-tuk driver everywhere with me’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ന്യൂഡല്‍ഹിയിലെ ലോട്ടസ് ടെമ്പിളില്‍ നിന്ന് ആരംഭിക്കുന്നതാണ് വീഡിയോ, എന്നാല്‍ പിന്നീട് വീഡിയോയുടെ ഹൈലൈറ്റ് ആയി മാറിയത് ഓട്ടോ ഡ്രൈവറായ മുല്‍ച്ചന്‍ ആണ്.

മുല്‍ച്ചനെ ഇന്ത്യാ ഗേറ്റിന് സമീപത്ത് വെച്ചാണ് ആദ്യമായി കണ്ടത്. യാതൊരു സമ്മര്‍ദവുമില്ലാതെ മുല്‍ച്ചന്‍ തന്റെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. പിന്നീട് മുല്‍ച്ചനുമായുണ്ടായ സംഭാഷണങ്ങളെല്ലാം തന്നെ വളരെ രസകരമായിരുന്നു. തമാശകള്‍ പറഞ്ഞും ചിരിച്ചും മുന്നോട്ടുപോയ യാത്ര തനിക്ക് വളരെ രസകരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് ഉഗ്നെ പറയുന്നു.

വൈറലായ വീഡിയോ

പിറ്റേദിവസവും തങ്ങളോടൊപ്പം വരാന്‍ മുല്‍ച്ചനോട് ഉഗ്നെയും സംഘവും ആവശ്യപ്പെട്ടു. അപ്പോഴാണ് താനിതുവരെ നഗരത്തിലെ ക്ഷേത്രങ്ങളോ, അമ്യൂസ്‌മെന്റ് പാര്‍ക്കോ അകത്ത് കയറി കണ്ടിട്ടില്ലെന്ന കാര്യം മുല്‍ച്ചന്‍ വെളിപ്പെടുത്തുന്നത്. ഇതോടെ മുല്‍ച്ചനെ പുറത്തുനിര്‍ത്താതെ അവനെയും എല്ലായിടത്തും കൊണ്ടുപോയായിരുന്നു അവരുടെ യാത്ര.

Also Read: Viral Video: വിവാഹാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ മാളില്‍ വെച്ച് വിവാഹിതരായി കമിതാക്കള്‍; വീഡിയോ

മുല്‍ച്ചന്‍ നൃത്തം ചെയ്യുന്നതും ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. താനിതുവരെ അനുഭവിക്കാത്ത നഗരത്തിന്റെ സൗകര്യങ്ങള്‍ ആസ്വദിക്കുന്ന മുല്‍ച്ചനെയാണ് വീഡിയോയില്‍ കാണാനാകുക. ഇന്ത്യയില്‍ നിന്ന് തിരികെ പോകുന്നതിന് മുമ്പ് ഉഗ്നെയും സുഹൃത്തുക്കളും ഒരിക്കല്‍ കൂടി മുല്‍ച്ചനെ കണ്ടു. അദ്ദേഹത്തെ മാത്രമല്ല, ആ സന്ദര്‍ശനത്തില്‍ അവര്‍ മുല്‍ച്ചന്റെ കുടുംബത്തെയും പരചയപ്പെട്ടു.

ന്യൂഡല്‍ഹിയിലെ തെരുവുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ മറികടക്കാന്‍, ന്യായമായ വിലയില്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ മുല്‍ച്ചന്‍ തങ്ങള്‍ക്ക് ചെയ്ത് തന്ന സേവനത്തെയും ഉഗ്നെ വീഡിയോയിലൂടെ വ്യക്തമാക്കി.

Related Stories
Underwater Train Project: അറബിക്കടലിനടിയിലൂടെ വിമാനത്തേക്കാൾ വേ​ഗത്തിലോടുന്ന ട്രെയിൻ, ഫിക്ഷനല്ല വരാനിരിക്കുന്ന വമ്പൻ പദ്ധതി
Doctor: ‘നീ’ എന്ന് വിളിച്ചത് ഇഷ്ടമായില്ല; ചോദ്യം ചെയ്ത രോഗിയെ മർദ്ദിച്ച് ഡോക്ടർ: വൈറൽ വിഡിയോ കാണാം
Viral Video: സഹോദരിയുടെ വിവാഹത്തിലേക്ക് യാചകര്‍ക്കും ക്ഷണം; ഭക്ഷണവും സമ്മാനങ്ങളും നല്‍കി ആദരിച്ച് യുവാവ്
Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് കോളടിച്ചു; ട്രെയിനുകള്‍ക്ക് പുതിയ സമയം
Chhattisgarh Student Death: ‘മമ്മീ, പപ്പാ, സോറി…നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ എനിക്ക് കഴിയില്ല’; എൻജിനീയറിങ് വിദ്യാർഥിനി മരിച്ചനിലയിൽ
Gandhi image indian currency: മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമോ? കേന്ദ്രനീക്കം പുറത്തുവിട്ട് ജോൺ ബ്രിട്ടാസ്
അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം