Viral Video : കണ്ണ് തുറന്നപ്പോൾ പുതപ്പിനടിയിൽ രാജവെമ്പാല; ഇത് AI ആണോ? കൺഫ്യൂഷനായെല്ലോ!
King Cobra Viral Video : ഉത്തരഖണ്ഡിൽ നിന്നുള്ള വീഡിയോ എന്ന പേരിലാണ് രാജവെമ്പാലയുടെ ദൃശ്യങ്ങൾ വൈറലായിരിക്കുന്നത്. ഇതിലെ സത്യാവസ്ഥ എന്താണെന്ന് തേടുകയാണ് സോഷ്യൽ മീഡിയ

King Cobra (1)
പാമ്പുകളിൽ ഏറ്റവും അപകടകാരിയായ ഇനമാണ് രാജവെമ്പാല. പത്തിയും വിടർത്തി രാജവെമ്പാലയുടെ ആക്രമണം എങ്ങനെയാണെന്ന് പറയാൻ സാധിക്കില്ല. ഇപ്പോൾ തണുപ്പേറിയ കാലാവസ്ഥയായതിനാൽ രാജവെമ്പാലയെ പോലെയുള്ള അപകടകാരിയായ പാമ്പ് ഇനങ്ങൾ വിവിധ ഇടങ്ങളിൽ കാണപ്പെടാറുണ്ട്. അത് ചിലപ്പോൾ വീടിനുള്ളിൽ വരെയാകാം. അത്തരത്തിൽ ഒരു സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡിൽ നിന്നുള്ള വീഡിയോ എന്ന പേരിലാണ് രാജവെമ്പലായുടെ ദൃശ്യങ്ങൾ വൈറലായിരിക്കുന്നത്. മുറിക്കുള്ളിൽ പ്രവേശിച്ച് അപകടകാരിയായി പാമ്പ് കാലുകൾക്കിടയിലൂടെ പുതപ്പിനടിയിൽ ഇഴഞ്ഞ് നീങ്ങുന്നതാണ് വീഡിയോ. അവസാനം പത്തി വിടർത്തി നിൽക്കുന്ന ഭയാനകമായ വീഡിയോയാണ് ചിത്രീകരിച്ചിട്ടുള്ളത്. ആ വീഡിയോ ചിത്രീകരണമായി ബന്ധപ്പെട്ടാണ് ഈ ദൃശ്യത്ത് കുറിച്ച് ചർച്ചയ്ക്ക് തുടക്കമായിരിക്കുന്നത്.
ഈ വീഡിയോ എങ്ങനെ ചിത്രീകരിച്ചുയെന്നാണ് പലരും ചോദിക്കുന്നത്. എഐ പോലെയുള്ള വ്യാജ വീഡിയോയാണെന്ന് ഇതെന്നും ചിലർ സംശയമുന്നയിക്കുന്നുണ്ട്. സത്യത്തിൽ വീഡിയോ എന്താണ്, നിങ്ങൾ കണ്ട് നോക്കൂ