Viral Video: ഡ്രൈവിങ്ങിനിടെ ഉറങ്ങി ഡ്രൈവർ; കാറ് പാഞ്ഞത് 100 കിമി വേഗതയിൽ; തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം
Viral Video Shows Driver Asleep in Moving Car: ചണ്ഡീഗഡ് മണാലി ഹൈവേയിൽ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന വീഡിയോ. ഹൈവേയിലൂടെ പോകുന്ന കാറിന് സമാന്തരമായി സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്നയാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
ദിനംപ്രതി റോഡ് അപകടങ്ങളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഇത്തരം അപകടങ്ങളിലൂടെ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിലും ഇതേ വർധന കാണാൻ സാധിക്കും. എന്നാൽ പലപ്പോഴും റോഡ് അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. അത്തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിൽ ഉറങ്ങി കൊണ്ട് ഹൈവേയിലൂടെ 100 കിലോമീറ്റർ വേഗതയിൽ പോകുന്നയാളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചണ്ഡീഗഡ് മണാലി ഹൈവേയിൽ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന വീഡിയോ. ഹൈവേയിലൂടെ പോകുന്ന കാറിന് സമാന്തരമായി സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്നയാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയിൽ അതിവേഗത്തിൽ പോകുന്ന കാറിൽ ഇരുന്ന് ഉറങ്ങുന്ന ഡ്രൈവറെ കാണാം. ഇത് കണ്ട് ഡ്രൈവറെ ഉണർത്താനായി വാഹനത്തിലുള്ളവർ വലിയ തോതിൽ ഹോണ്‍ മുഴക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഡ്രൈവർ ഇതൊന്നും അറിയുന്നില്ല.
Also Read:പുലർച്ചെ മൂന്ന് മണി, ബാൽക്കണിയിൽ കുടുങ്ങി യുവാക്കൾ; രക്ഷകനായി എത്തിയ ആളെ കണ്ടോ? വീഡിയോ വൈറൽ
മറ്റുവാഹനങ്ങളിലുള്ളവരുടെ ഇടപെടലിൽ ഡ്രൈവർ ഉറക്കമുണർന്നെന്നും അതിനാൽ വലിയൊരു അപകടം ഒഴിവായെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഹൈവേകളിലെ അശ്രദ്ധമായ ഡ്രൈവിംഗിനെയും റോഡ് സുരക്ഷയെയും കുറിച്ച് വലിയ തോതിലുള്ള ആശങ്ക ഉയർത്തി. ഇത്തരം അശ്രദ്ധകൾ തടയാൻ കർശന നടപടിയും മികച്ച നിരീക്ഷണവും വേണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
Video from CHD Manali highway. A driver is clearly seen dozing off while the car continues at nearly 80 plus kmph. A truck driver keeps honking to alert him. Work load on taxi and truck drivers in India has become a serious issue and their working conditions urgently need… pic.twitter.com/TYnSr310jO
— Nikhil saini (@iNikhilsaini) January 5, 2026