AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: പുലർച്ചെ മൂന്ന് മണി, ബാൽക്കണിയിൽ കുടുങ്ങി യുവാക്കൾ; രക്ഷകനായി എത്തിയ ആളെ കണ്ടോ? വീഡിയോ വൈറൽ

Pune Man Stuck on Balcony :ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളെ ഉണർത്താതെ തന്നെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഇവർ കണ്ടെത്തിയ വിചിത്രവും എന്നാൽ ബുദ്ധിപരവുമായ വഴിയാണ് എല്ലാവരെയും അശ്ചര്യപ്പെടുത്തുന്നത്.

Viral Video: പുലർച്ചെ മൂന്ന് മണി, ബാൽക്കണിയിൽ കുടുങ്ങി യുവാക്കൾ; രക്ഷകനായി എത്തിയ ആളെ കണ്ടോ? വീഡിയോ വൈറൽ
Viral Video Image Credit source: instagram
Sarika KP
Sarika KP | Published: 07 Jan 2026 | 12:07 PM

പൂനെയിൽ നിന്നുള്ള ഒരു കൂട്ടം യുവാക്കൾ നേരിടേണ്ടി വന്ന അബദ്ധവും അതിൽ നിന്നുള്ള അവരുടെ രസകരമായ രക്ഷപ്പെടലുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സ്വന്തം വീടിന്റെ ബാൽക്കണിയിൽ സുഹൃത്തുക്കളായ യുവാക്കൾ കുടുങ്ങിയത്.

ഇതിനു പിന്നാലെ ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളെ ഉണർത്താതെ തന്നെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഇവർ കണ്ടെത്തിയ വിചിത്രവും എന്നാൽ ബുദ്ധിപരവുമായ വഴിയാണ് എല്ലാവരെയും അശ്ചര്യപ്പെടുത്തുന്നത്. ഇതിനായി ഇവർ സഹായത്തിനു വിളിച്ചത് ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റിനെയായിരുന്നു.

തുടർന്ന് വീട്ടിലെത്തിയ ഡെലിവറി ഏജന്‍റിനോട് സ്പെയർ കീ ഇരിക്കുന്ന സ്ഥലം ഫോണിലൂടെ പറഞ്ഞു കൊടുക്കുകയും വീട്ടുകാർ അറിയാതെ അകത്ത് കയറി ബാൽക്കണി വാതിൽ തുറക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

Also Read:ആരാണീ സ്ത്രീ? ബെംഗളൂരുവില്‍ കണ്ണുതട്ടാതിരിക്കാന്‍ സ്ത്രീയുടെ ഫോട്ടോ

യുവാക്കളുടെ നിർദ്ദേശം അനുസരിച്ച് വളരെ ശാന്തതയോടെ വീടിനുള്ളിൽ കയറി വാതിൽ തുറന്നുകൊടുക്കുന്ന ഡെലിവറി ഏജന്‍റിനെയും കാണാം. മിഹിർ ​ഗാഹുക്കർ എന്ന യുവാവാണ് ഇൻസ്റ്റാ​ഗ്രാമിൽ‌ വീഡിയോ പങ്കുവച്ചത്. പുലർച്ചെ 3 മണിക്ക് സ്വന്തം ബാൽക്കണിയിൽ കുടുങ്ങി, അപ്പോഴാണ് ഞങ്ങൾ ഇത് ചെയ്തത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ നിമിഷ നേരെ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഡെലിവറി ഏജന്‍റിന്‍റെ മനസാന്നിധ്യത്തെയും സുഹൃത്തുക്കളുടെ ബുദ്ധിയെയും അഭിനന്ദിച്ചാണ് പലരും കമന്റിടുന്നത്. എന്നാൽ മറ്റ് ചിലർ രക്ഷാപ്രവർത്തത്തിനിടയി​ൽ വീട്ടുകാർ ഉണർന്നിരുന്നെങ്കിൽ ആ ​പാവം ഡെലിവറി ഏജന്‍റിന്‍റെ അവസ്ഥ എന്താകുമായിരുന്നു എ​ന്ന് പലരും തമാശ​രൂപേണ ചോദിക്കുന്നുണ്ട്.

 

 

View this post on Instagram

 

A post shared by Mihir Gahukar (@mihteeor)