Viral Video: മുംബൈ ട്രെയിനിലെ ഈ കാഴ്ച കണ്ടോ? ആരും പകച്ചുപോകും; വീഡിയോ വൈറൽ
Weird Food Combos from the Mumbai Train: ഇത് കണ്ട് യാത്രക്കാരൻ വാ പൊളിച്ചു നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ പരീക്ഷണങ്ങൾ ഇവിടം കൊണ്ടും അവസാനിച്ചില്ല.
മുംബൈ ലോക്കൽ ട്രെയിനുകളിലെ പല കാഴ്ചകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തിരക്കേറിയ ട്രെയിനിലെ യുവാവിന്റെ പ്രവൃത്തിയാണ് സഹയാത്രികരെയും സൈബർ ലോകത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു യുവാവ് നടത്തിയ വിചിത്രമായ ഭക്ഷണ പരീക്ഷണം കൊണ്ടാണ് എല്ലാവരെയും ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്.
വീഡിയോയിൽ ആരെയും ഞെട്ടിക്കുന്ന തരത്തിൽ പച്ച ഇഞ്ചിയിൽ തക്കാളി സോസ് ഒഴിച്ച് ആസ്വദിച്ചു കഴിക്കുന്നതും ചായയിൽ പഴം മുക്കി തിന്നുന്നതും കാണാം. ഇത് കണ്ട് യാത്രക്കാരൻ വാ പൊളിച്ചു നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ പരീക്ഷണങ്ങൾ ഇവിടം കൊണ്ടും അവസാനിച്ചില്ല. പാകം ചെയ്യാത്ത ഒരു വലിയ കാബേജ് കടിച്ചു തിന്നുകയും പിന്നാലെ പച്ച വഴുതനങ്ങ കഴിക്കുകയും ചെയ്യുന്നുണ്ട്.
Also Read:സീറ്റുകള്‍ക്ക് മാത്രമല്ല, വാഷ്‌റൂമുകള്‍ക്ക് പോലും മോഡേണ്‍ ലുക്ക്; വന്ദേ ഭാരത് സ്ലീപ്പര്‍ വേറെ ലെവല്‍
യുവാവിന്റെ ഈ പ്രവൃത്തി കണ്ട് സഹയാത്രികർ അമ്പരക്കുന്നതും യുവാവിനോട് കാര്യങ്ങൾ ചോദിക്കുന്നതും വീഡിയോയിൽ കാണാം. യുവാവിന്റെ വിചിത്രമായ ഭക്ഷണ പരീക്ഷണം കണ്ട് പലരും പ്രതികരിച്ചെത്തി. താൻ തക്കാളി മാത്രമേ പച്ചയ്ക്ക് കഴിക്കാറുള്ളൂ എന്നാണ് ഒരാൾ പറയുന്നത്. പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന മറുപടിയാണ് പ്രണയ് നൽകുന്നത്.സാധാരണയായി കാരറ്റും വെള്ളരിക്കയുമൊക്കെ പച്ചയ്ക്ക് കഴിക്കാറുണ്ടെങ്കിലും വഴുതനങ്ങയും ഇഞ്ചിയുമൊക്കെ ഇത്തരത്തിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കണ്ടന്റ് ക്രിയേറ്ററായ പ്രണയ് ജോഷിയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. നിമിഷ നേരെ കൊണ്ട് വീഡിയോ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. പലരും ‘ഈ മനുഷ്യന് ഒട്ടും സോഷ്യൽ ആങ്സൈറ്റി ഇല്ലേ’ എന്നാണ് ചോദിക്കുന്നത്.
View this post on Instagram