Explosion at Virudhunagar: പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 20 പേർക്ക് ദാരുണാന്ത്യം
Firecracker Factory Explosion at Virudhunagar: വനജ എന്ന സ്വകാര്യ പടക്ക ഫാക്ടറിയിലാണ് അപകടം നടന്നത്. പതിവ് പോലെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശം മുഴുവൻ കറുത്ത പുക കൊണ്ട് മൂടി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടതായി വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അമ്പതിലേറെ പേർ അപകടസ്ഥലത്തുണ്ടായിരുന്നുവെന്നും പലരും കുടുങ്ങി കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ മുത്തു മുനിയാണ്ടിയുടെ ഉടമസ്ഥതയിലുള്ള വനജ എന്ന സ്വകാര്യ പടക്ക ഫാക്ടറിയിലാണ് അപകടം നടന്നത്. നാല് മുറികളുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എല്ലാ മുറികളും സ്ഫോടനത്തിൽ തകർന്നു.
പതിവ് പോലെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശം മുഴുവൻ കറുത്ത പുക കൊണ്ട് മൂടി. ഇത് കണ്ട സമീപവാസികൾ ഫയർ സ്റ്റേഷനെയും പോലീസ് വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫാക്ടറി ഉടമയെയും മാനേജരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പും ഈ പ്രദേശത്ത് മറ്റൊരു സ്ഫോടനം നടന്നിരുന്നു.
അപകടം നടന്ന സ്ഥലം
Two workers were killed in a blast in a #firecracker manufacturing unit in Cumbum in #Theni district on Saturday morning.@xpresstn @NewIndianXpress pic.twitter.com/5qKb3STtzJ
— S Mannar Mannan (@mannar_mannan) April 25, 2026
ALSO READ: ടിക്കറ്റ് നിരക്കിൽ ഇളവ്, മെട്രോ യാത്രക്കാരുടെ കൈയിൽ ഈ കാർഡുണ്ടോ?
ചരക്ക് വിട്ടുനൽകാൻ ചോദിച്ചത് 55 ലക്ഷം; ജിഎസ്ടി ഉദ്യോഗസ്ഥർ പിടിയിൽ
ഗുജറാത്തിൽ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർ അറസ്റ്റിൽ. പിടിച്ചെടുത്ത ചരക്ക് വാഹനം വിട്ടുനൽകാൻ 55 ലക്ഷം രൂപ ആവശ്യപ്പെട്ട ഇവരെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ജിഎസ്ടി സൂപ്രണ്ട് (ക്ലാസ്-2) അമർനാഥ് ഗോവർധൻറാം സരോജ്, ജിഎസ്ടി ഇൻസ്പെക്ടർ (ക്ലാസ്-2) സുബോധ് സുഭാഷ് ചൗഹാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നദിയാദിലെ സെൻട്രൽ ജിഎസ്ടി ഭവനിൽ വെച്ച് 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് പിടിയിലായത്.
രേഖകളിൽ പോരായ്മയുണ്ടെന്ന് ആരോപിച്ച് പരാതിക്കാരനായ ട്രാൻസ്പോർട്ട് ഉടമയുടെ സാധനങ്ങൾ കയറ്റിയ ട്രക്ക് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് നിയമനടപടികൾ ഒഴിവാക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ കൈക്കൂലി നൽകാൻ തയ്യാറാകാതെ പരാതിക്കാരൻ എസിബി ഹെൽപ്‌ലൈൻ നമ്പറായ 1064-ൽ വിവരം അറിയിക്കുകയായിരുന്നു.