Viral Video : വിദേശമദ്യവുമായി വന്ന ലോറി മറിഞ്ഞു; പിന്നെ നാട്ടിലെ കുടയന്മാർക്ക് കുശാലായി!

തെലങ്കാനയിലെ സക്കന്ദരബാദിലാണ് ലോറി അപകടത്തിൽ പെട്ടത്. പിന്നാലെ ലോറിക്കുള്ളിലെ കുപ്പിയെടുക്കാൻ വലിയൊരു ജനപ്രവാഹമാണ് ഉണ്ടായത്

Viral Video : വിദേശമദ്യവുമായി വന്ന ലോറി മറിഞ്ഞു; പിന്നെ നാട്ടിലെ കുടയന്മാർക്ക് കുശാലായി!

Screen Grab

Updated On: 

23 May 2024 16:39 PM

റോഡിൽ എന്തെങ്കിലും വീണ് കിടക്കുന്നത് കണ്ടാൽ അത് ആരും കാണാതെ കൈക്കലാക്കാനുള്ള പ്രവണത പലർക്കും കാണാം. അതിപ്പോൾ മൂല്യമേറിയ എന്തെങ്കിലും വസ്തുവാണെങ്കിൽ ഏത് വിധേനയും കീശയിലാക്കാനും ശ്രമിക്കും. അങ്ങനെയാണെങ്കിൽ ഒരു ലോറി നിറയെ മദ്യം കുപ്പികൾ റോഡിൽ കിടന്നാൽ എന്തായിരിക്കും സംഭവിക്കുക?

തെലങ്കാനയിലെ സക്കന്ദരാബാദിൽ മദ്യക്കുപ്പികളുമായി പോയ ലോറി മറിഞ്ഞു. വിവിധ കേസുകളായി നിറച്ച നൂറ കണക്കിന് മദ്യക്കുപ്പികൾ റോഡിലേക്ക് വീണു. പിന്നെ കണ്ടത് മദ്യാപാനികളുടെ ആഘോഷരാവാണ്. ആ പ്രദേശത്തെ കുടിയന്മാർ കൂട്ടത്തോടെ എത്തി. കേസുകളിലും മറ്റുമായി കൈയ്യിൽ കരുതാൻ സാധിക്കുന്നതിലും അപ്പുറം മദ്യക്കുപ്പികൾ കൊണ്ടു പോയി.

ALSO READ : Viral News: കല്യാണ ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചു, പിന്നെ നടന്നത് കൂട്ടയടി

അപകടത്തിൽ പെട്ട് മറിഞ്ഞ് കിടക്കുന്ന ലോറിയോ അതിലെ ജീവനക്കാരെയോ രക്ഷപ്പെടുത്താൻ ആരും ശ്രമിച്ചില്ല. എന്നാൽ അപകടത്തിൽ പൊട്ടിപ്പോയ കുപ്പികൾക്കിടിയിൽ വളരെ സൂക്ഷ്മതയോടെ പരിശോധിക്കുകയാണ് ഇനി വേറെ കുപ്പി വെല്ലാം ബാക്കിയുണ്ടോ എന്ന്.

വീഡിയോ കാണാം 

ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. മൂന്ന് ലക്ഷത്തിൽ അധികം മദ്യക്കുപ്പികളായിരുന്നു ലോറിക്കുള്ളിൽ ഉണ്ടായിരുന്നുയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മദ്യക്കുപ്പികൾ എടുക്കാൻ വന്ന ജനപ്രവാഹത്തെ തുടർന്ന് അപകടം നടന്ന ഇടത്ത് വലിയതോതിലാണ് ട്രാഫിക് ബ്ലോക്കുണ്ടായത്. തുടർന്ന് പോലീസെത്തി ആൾക്കാരെ ഒഴുപ്പിച്ചാണ് ട്രാഫിക് പൂർവ്വസ്ഥിതിയിലാക്കിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ