AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

West Bengal Polls: ബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1448 സ്ഥാനാർത്ഥികൾ

West Bengal Second Phase Polls: ഇന്ന് രാവിലെ ആറുമണിയോടെ തന്നെ പല പൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയ മികച്ച പോളിംഗ് ഈ അവസാനഘട്ടത്തിലും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് രണ്ടരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 294 നിയമസഭാ സീറ്റുകളിൽ 152 മണ്ഡലങ്ങളിലേക്കാണ്.....

West Bengal Polls: ബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1448 സ്ഥാനാർത്ഥികൾ
Voters Show Their Identity Cards As They Wait In A Queue To Cast Their VotesImage Credit source: PTI Photos
Ashli C
Ashli C | Updated On: 29 Apr 2026 | 09:31 AM

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 ജില്ലകളിലെ 142 മണ്ഡലങ്ങളിൽ നിന്നായി 1448 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇന്ന് രാവിലെ ആറുമണിയോടെ തന്നെ പല പൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയ മികച്ച പോളിംഗ് ഈ അവസാനഘട്ടത്തിലും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് രണ്ടരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 294 നിയമസഭാ സീറ്റുകളിൽ 152 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 23ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.

മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേർക്കുനേർ ഏറ്റുമുട്ടുന്ന ഭവാനിപുരാണ് ഇതിൽ ഏറ്റവും പ്രധാനം. സംസ്ഥാനത്തെ വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിൽ ഭൂരിഭാഗവും ദക്ഷിണ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ്.ആര്‍.ജി. കർ മെഡിക്കല്‍ കോളജ് പീഡനത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ മല്‍സരിക്കുന്ന പനിഹട്ടി മണ്ഡലും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. കൂടാതെ വലിയ ‌സംഘര്‍ഷങ്ങൾക്ക് സാക്ഷ്യം വഹിച്ച അതിര്‍ത്തി ജില്ലയായ നോര്‍ത്ത് 24 പര്‍ഗനാസിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി 2400 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാർച്ച് 15 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ 19 റാലികളാണ് നടത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഏപ്രിൽ 21 മുതൽ 27 വരെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും 7 ക്യാബിനറ്റ് മന്ത്രിമാരും വ്യാപകമായ പ്രചാരണമാണ് ബംഗാളിൽ നടത്തിയത്. മുഖ്യമന്ത്രി മമതാ ബാനർജി സംസ്ഥാനത്തുടനീളം 111 റാലികളാണ് നടത്തിയത്.

ALSO READ:ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി

മമതാ ബാനർജിയുടെ അവസാന പ്രചാരണ പരിപാടി സൗത്ത് കൊൽക്കത്തയിലെ ഭവാനിപൂരിലായിരുന്നു. അവിടെ സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദുവും മമതയും നേർക്കുനേർ ആണ് പോരാട്ടം. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ടിഎംസിക്ക് വേണ്ടി പ്രചാരണം നടത്തി.ടിഎംസി, ബിജെപി എന്നിവയ്ക്ക് പുറമെ കോൺഗ്രസും ഇടതുമുന്നണിയും മിക്ക മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്.റെക്കോർഡ് പോളിംഗ് നടത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിട്ടുള്ളത്. സ്ത്രീകളും യുവാക്കളും കൂട്ടത്തോടെ വന്ന വോട്ട് രേഖപ്പെടുത്തണമെന്നാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്.

2011ൽ 34 വർഷം പഴക്കമുള്ള ഇടതുമുന്നണി സർക്കാരിനെ പുറത്താക്കിയാണ് മമതാ ബാനർജി അധികാരത്തിൽ വന്നത്.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി 125 സീറ്റുകൾ നേടി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 2021 ൽ ടിഎംസി 123 സീറ്റുകളും ബിജെപി 18 സീറ്റുകളും നേടി. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ഒരു സീറ്റ് നേടി. അതേസമയം പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15 മുതൽ 500 കോടിയിലധികം വിലമതിക്കുന്ന പണം, മദ്യം, ആഭരണങ്ങൾ എന്നിവയുൾപ്പടെയുള്ള മറ്റു വസ്തുക്കൾ ആണ് സ്ഥലത്തുനിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത്. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 152 സീറ്റുകളുണ്ടായിരുന്നു. രണ്ടാം ഘട്ടത്തിൽ എട്ട് ജില്ലകളിലായി 142 സീറ്റുകളുണ്ട്. ഇന്ന് പശ്ചിമബം​ഗാളിൽ വോട്ടെടുപ്പ് നടക്കുന്നതോടെ കേരളം അടക്കം 5 സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പൂർത്തിയാകും. മെയ് നാലിനാണ് ഫലപ്രഖ്യാപനം നടത്തുക.

ENGLISH SUMMARY

The second phase of polling has begun in West Bengal. 1448 candidates are seeking votes from 142 constituencies in 7 districts. Long queues of voters are seen at many polling stations as early as 6 am today. The good turnout recorded in the first phase is expected to be recorded in this final phase as well.

Follow Us