Cyclone Warning Signals: ചുഴലിക്കാറ്റ് മുന്നറിയിപ്പ് സിഗ്നലുകള്‍; ഓരോന്നും എന്താണ് അര്‍ത്ഥമാക്കുന്നത്?
Meaning of Cyclone Signals: വരുന്ന രണ്ട് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് വിവരം. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കാലാവസ്ഥ വകുപ്പ് തീരപ്രദേശത്ത് സിഗ്നലുകള്‍ പുറപ്പെടുവിക്കാറുണ്ട്, അവ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം
മോന്‍ത ചുഴലിക്കാറ്റ് ഭീതിയിലാണിപ്പോള്‍ രാജ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റും അതേതുടര്‍ന്നുണ്ടാകുന്ന ശക്തമായ മഴയും ഭീതി വിതയ്ക്കുന്നു. കേരളത്തിലും ചുഴലിക്കാറ്റിന്റെ അലയൊലികളുണ്ട്. വരുന്ന രണ്ട് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് വിവരം. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കാലാവസ്ഥ വകുപ്പ് തീരപ്രദേശത്ത് സിഗ്നലുകള്‍ പുറപ്പെടുവിക്കാറുണ്ട്, അവ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയാമോ?
ചുഴലിക്കാറ്റ് സിഗ്നല്‍
തുറമുഖകള്‍, ഹാര്‍ബറുകള്‍, ലൈറ്റ്ഹൗസുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പാണ് ചുഴലിക്കാറ്റ് സിഗ്നലുകള്‍. നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ഈ നമ്പറുകള്‍, കപ്പലുകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അപകട സൂചനകള്‍ നല്‍കാനായാണ് ഉപയോഗിക്കുന്നത്.
- സിഗ്നല്‍ 1- അകലെ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്, നിലവില്‍ അപകടമില്ല.
- നിഗ്നല്‍ 2- ചുഴലിക്കാറ്റ് അടുത്ത് വരാനുള്ള സാധ്യതയുണ്ട്, കപ്പലുകള്‍ തീരത്തേക്ക് മടങ്ങിവരണം.
- സിഗ്നല്‍ 3- കാലാവസ്ഥ മോശമാകാനിടയുണ്ട്, ചെറിയ കപ്പലുകള്‍ കടലില്‍ പോകരുത്.
- സിഗ്നല്‍ 4- തീരത്തിന് സമീപം ശക്തമായ കാറ്റും കടലാക്രമണ സാധ്യതയും.
- സിഗ്നല്‍ 5- ശക്തമായ ചുഴലിക്കാറ്റ് തീരത്ത് എത്താന്‍ സാധ്യത, തീരപ്രദേശങ്ങളില്‍ അപകടം.
- സിഗ്നല്‍ 6- വളരെ ശക്തമായ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു.
- സിഗ്നല്‍ 7- ശക്തമായ കാറ്റും മഴയും ഉടന്‍.
- സിഗ്നല്‍ 8-10- ചുഴലിക്കാറ്റ് തീരം തൊട്ടു.
Also Read: Cyclone Montha: ‘മോന്‍ത’യില്‍ കുരുങ്ങുമോ? കേരളത്തെ വിറപ്പിച്ച് ശക്തമായ മഴയും കാറ്റും
നിര്‍ദേശങ്ങള്‍
സിഗ്നല്‍ 3 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ളപ്പോള്‍ കടലില്‍ പോകാന്‍ പാടില്ല.
സിഗ്നല്‍ 5-10 ഉണ്ടാകുമ്പോള്‍ തീരപ്രദേശങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.