WITT 2025: ബിഹാറില്‍ എന്‍ഡിഎ മത്സരിക്കും, ബിജെപി വലിയ തയാറെടുപ്പുകളിലെന്ന് ഭൂപേന്ദ്ര യാദവ്‌

Bhupender Yadav About Bihar Assembly Election: ബിജെപി സഖ്യത്തില്‍ വിശ്വസിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തങ്ങള്‍ എല്ലാവരെയും കൂടെ കൊണ്ടുപോകുന്നു. വലിയ കാര്യങ്ങള്‍ ചെയ്യുന്നതിന് പിന്നില്‍, രാജ്യത്തെ വലുതാക്കുക എന്ന വികാരം നമുക്കുണ്ട്. രാജ്യമാണ് ഏറ്റവും വലുത്, ഇതാണ് ബിജെപിയുടെ വികാരമെന്നും ഭൂപേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.

WITT 2025: ബിഹാറില്‍ എന്‍ഡിഎ മത്സരിക്കും, ബിജെപി വലിയ തയാറെടുപ്പുകളിലെന്ന് ഭൂപേന്ദ്ര യാദവ്‌

ഭൂപേന്ദര്‍ യാദവ്‌

Published: 

29 Mar 2025 | 06:36 PM

ബിഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായി മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്. ടിവി9 ന്റെ വാര്‍ഷിക പരിപാടിയായ വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാറിനൊപ്പമാണോ അതോ ഒറ്റയ്ക്ക് മത്സരിക്കുന്നതാണോ ബിജെപിക്ക് ഗുണം ചെയ്യുക എന്ന ടിവി9 ന്റെ മഹാ മഞ്ചിന്റെ ചോദ്യത്തിന് എന്‍ഡിഎയ്ക്കൊപ്പമുള്ളവര്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നാണ് ഭൂപേന്ദ്ര യാദവ് പറഞ്ഞത്. ഞങ്ങള്‍ സുഹൃത്തുക്കളോടൊപ്പം പോകുന്നു. അവരെയും കൂട്ടി നമ്മള്‍ മുന്നോട്ട് പോകും. ഇവിടെ ജെഡിയുവുമായി തങ്ങള്‍ക്ക് ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സഖ്യത്തില്‍ വിശ്വസിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തങ്ങള്‍ എല്ലാവരെയും കൂടെ കൊണ്ടുപോകുന്നു. വലിയ കാര്യങ്ങള്‍ ചെയ്യുന്നതിന് പിന്നില്‍, രാജ്യത്തെ വലുതാക്കുക എന്ന വികാരം നമുക്കുണ്ട്. രാജ്യമാണ് ഏറ്റവും വലുത്, ഇതാണ് ബിജെപിയുടെ വികാരമെന്നും ഭൂപേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി നിതീഷിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെക്കുറിച്ച് ഭൂപേന്ദ്ര യാദവ് പരാമര്‍ശിച്ചു. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എന്ത് പറഞ്ഞാലും ആരും അവരുടെ വാക്കുകള്‍ വിശ്വസിക്കില്ല. നിതീഷ് കുമാര്‍ വളരെ ബഹുമാന്യനായ നേതാവാണ്, ഞങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ വിഭജനം ഇല്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെക്കുറിച്ചും കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പരാമര്‍ശിച്ചു. ഏതോ ഒരു ബിജെപി നേതാവ് ഏതോ ഒരു മതത്തെക്കുറിച്ച് എന്തോ പറഞ്ഞു. ഒരു ആര്‍ജെഡി നേതാവ് കുംഭത്തെക്കുറിച്ച് പറഞ്ഞു. അവര്‍ ഒരേ കാര്യം തന്നെയാണ് പറയുന്നത്, ഒരേ കാര്യം തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഞാന്‍ അടുത്തിടെ ബിഹാറില്‍ പോയപ്പോള്‍, ആര്‍ജെഡി ഉള്ളിടത്തോളം കാലം ബിഹാറില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് ആളുകള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് ബിജെപിയാണ് അധികാരത്തിലുള്ളത് എന്നാണ്. ഞങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങള്‍ വളരെക്കാലമായി അധികാരത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: WITT 2025 : പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്: ടിവി9 സിഇഒ ബരുൺ ദാസ്

ടിവി 9 ന്റെ വേദിയില്‍ ബിഹാറുമായുള്ള ബന്ധത്തെക്കുറിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. പാര്‍ട്ടി തനിക്ക് ബിഹാറില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയത് തന്റെ ഭാഗ്യമാണ്. 2015 മുതല്‍ 2021 വരെ താന്‍ തുടര്‍ച്ചയായി ബീഹാറില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നു. ബിഹാര്‍ പോലെ രാഷ്ട്രീയമായി അവബോധമുള്ള ഒരു സംസ്ഥാനത്ത് ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണ്. ബിഹാറിന്റെ ഭൂമി തനിക്ക് അതില്‍ താമസിക്കാനും പ്രവര്‍ത്തിക്കാനും അവസരം നല്‍കിയതില്‍ താന്‍ ബീഹാറിനേക്കാള്‍ ഭാഗ്യവാനാണെന്ന് കരുതുന്നതായും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്