What Is Ricin: സയനൈഡിനെക്കാൾ 6000 ഇരട്ടി തീവ്രത ; ഇന്ത്യക്കെതിരെ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്ന ‘റൈസിൻ’ എന്താണെന്നറിയാം

What Is Ricin And How Its Made: റൈസിൻ ഉപയോഗിച്ചുള്ള തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേരെ എടിഎസ് പിടികൂടിയിരുന്നു. എന്താണ് റൈസിൻ എന്നറിയാമോ?

What Is Ricin: സയനൈഡിനെക്കാൾ 6000 ഇരട്ടി തീവ്രത ; ഇന്ത്യക്കെതിരെ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്ന റൈസിൻ എന്താണെന്നറിയാം

റൈസിൻ

Published: 

11 Nov 2025 10:18 AM

കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി ഒരു ഡോക്ടർ ഉൾപ്പെടെയുള്ളവരെയാണ് പിടികൂടിയത്. ഇവർ മാരകവിഷമായ റൈസിൻ നിർമ്മാണവുമായി ബന്ധമുള്ളവരാണെന്ന് എടിഎസ് പറഞ്ഞു. റൈസിൻ ഉപയോഗിച്ച് ഒരു ബയളോജിക്കൽ വെപ്പൺ ഉണ്ടാക്കുകയായിരുന്നു ഇവരുടെ പദ്ധതി.

എന്താണ് റൈസിൻ?
ആവണക്കിൻ്റെ കുരുവിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മാരകവിഷമാണ് റൈസിൻ. ആവണക്കെണ്ണ ഉത്പാദിപ്പിച്ചതിന് ശേഷം ബാക്കിവരുന്ന അവശിഷ്ടത്തിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മനുഷ്യർക്ക് വളരെ അപകടകരമാണ് റൈസിൻ. റൈസിൻ വിഷബാധയേറ്റാൽ ചികിത്സയില്ല. ലക്ഷണങ്ങൾ കുറച്ച് ശരീരത്തെ പിന്തുണയ്ക്കാൻ മാത്രമേ ഡോക്ടർമാർക്ക് സാധിക്കൂ. ഓക്സിജൻ, ഫ്ലൂയിഡുകൾ തുടങ്ങിയവ നൽകാം. വിഷം പുറത്തുതള്ളേണ്ടത് ശരീരം തന്നെയാണ്. രാസായുധങ്ങളിൽ ഷെഡ്യൂൾ ഒന്നിലാണ് രാസായുധ നിരോധന സംഘടന റൈസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. റൈസിൻ വിഴുങ്ങിയാലോ ഇഞ്ചക്ട് ചെയ്താലോ ആളുകൾ മരിക്കും. ചർമ്മത്തിലൂടെ ഇത് അകത്തുകയറില്ല. വെള്ളത്തിൽ ഇത് ദുർബലമാവും. അഗ്നിയിൽ നശിക്കും.

Also Read: Delhi Blast: പൊട്ടിത്തെറിച്ച കാർ മൂന്ന് മണിക്കൂറിലധികം പാർക്ക് ചെയ്തു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എടിഎസ് ഓപ്പറേഷൻ
ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പ്രതികളെ പിടികൂടിയത്. ആയുധങ്ങൾ പാകിസ്താനിൽ നിന്ന് കടത്തിയതാണെന്നാണ് സൂചന. മൂന്ന് തോക്കുകളും 30 വെടിക്കോപ്പുകളും നാല് ലിറ്റർ ആവണക്കെണ്ണയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹൈദരാബാദിലെ രാജേന്ദ്രനഗർ സ്വദേശിയായ ഡോക്ടറും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 36 വയസുകാരനായ അഹ്മദ് മുഹിയുദ്ദീൻ സയ്യദാണ് പിടിയിലായത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിനായാണ് ഇയാൾ അഹ്മദാബാദിലെത്തിയതെന്ന് എടിഎസ് പറഞ്ഞിരുന്നു. റൈസിൻ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണത്തിനാണ് ഇവർ പദ്ധതിയിട്ടത്. ഇയാൾ ചൈനയിലാണ് എംബിബിഎസ് പഠിച്ചത്. ലഖ്നൗ, ഡൽഹി തുടങ്ങി വിവിധ ഇടങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ