Delhi Blast: ഡൽഹിയിൽ സംഭവിച്ചതെന്ത്? പരിക്കേറ്റവരുടെ ശരീരത്തിൽ ബോംബ് ചീളുകളോ ക്ഷതമോ ഇല്ലെന്ന് പൊലീസ്
Delhi Bomb Blast, Police Investigation: ഫൊറൻസിക് സയൻസ് ലബോറട്ടറി, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) എന്നിവരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്. നദീം ഖാൻ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർചെയ്തതെന്നും കണ്ടെത്തി.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിൽ നിർണായക വിവരങ്ങളുമായി പൊലീസ്. പരിക്കേറ്റവരുടെ ശരീരഭാഗങ്ങളിൽ ബോംബ് ചീളുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബോംബ് സ്ഫോടനത്തിൽ ഇത് അസാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി പോലീസിന് പുറമേ ഫൊറൻസിക് സയൻസ് ലബോറട്ടറി, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) എന്നിവരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്. നദീം ഖാൻ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർചെയ്തതെന്നും കണ്ടെത്തി.
ഇന്നലെ വൈകുന്നേരമായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ഒമ്പത് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ച കാർ എത്തിയത് ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നാണെന്നും തിരിച്ചറിഞ്ഞു. ഹരിയാന സ്വദേശിയുടെ പേരിലാണ് രജിസ്ട്രേഷൻ എങ്കിലും താൻ വാഹനം പുൽവാമ സ്വദേശിക്ക് മറിച്ചുവിറ്റു എന്നാണ് ഇയാൾ പറയുന്നത്.
ALSO READ: ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ എത്തിയത് കശ്മീരിലെ പുൽവാമയിൽ നിന്ന്; ഉടമയുടെ വിവരങ്ങൾ പുറത്ത്
സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 30ന് പാകിസ്ഥാിനലെ ലഷ്കർ കമാൻഡർ സൈഫുള്ള സെയ്ഫ് പുറത്തിറക്കിയ വിഡിയോ മുൻനിർത്തിയാണ് ഭീകരാക്രമണ സാധ്യത സംശയിക്കുന്നത്. ലഷ്കർ തലവൻ ഹാഫീസ് സയീദ് വെറുതെ ഇരിക്കുകയല്ലെന്നും, ബംഗ്ലാദേശ് വഴി ഇന്ത്യയിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുകയാണെന്നും ആയിരുന്നു വിഡിയോയിൽ സെയ്ഫ് പറയുന്നത്.