AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

President’s ADC: നിഴൽ പോലെ ഒപ്പം, നോട്ടം കൊണ്ട് പോലും നിയന്ത്രണം, രാഷ്ട്രപതിയുടെ എഡിസി

ചുമതലകൾ ഒരേസമയം പലതാണ്, സെക്കൻ്റുകൾക്കുള്ളിൽ തീരുമാനങ്ങൾ എടുക്കാൻ കഴിവും, വൈദഗ്ധ്യവും ഇവർക്കുണ്ടാവും. എഡിസിമാരാകുന്നത് ഇവർ

President’s ADC: നിഴൽ പോലെ ഒപ്പം, നോട്ടം കൊണ്ട് പോലും നിയന്ത്രണം, രാഷ്ട്രപതിയുടെ എഡിസി
President Droupadi Murmu In PortugalImage Credit source: PTI / Photos
arun-nair
Arun Nair | Updated On: 03 Dec 2025 13:02 PM

പേരിൻ്റെ ഉത്ഭവം ഫ്രഞ്ച് പദമാണെങ്കിലും ഇന്ത്യൻ രാഷ്ട്രപതിമാരുടെ എഡിസിമാർ ഇന്ന് സാമൂഹിക മാധ്യമങ്ങളിലൊക്കെയും ട്രെൻഡിംഗിലാണ്. മേജർ ഋഷഭ് സിംഗ് സംബ്യാലും, മേജർ സിദ്ധാർത്ഥ് ശർമ്മയും, സ്ക്വാഡ്രൺ ലീഡർ സൗരഭ്‌ എസ്.നായറുമൊക്കെ മിക്കവർക്കും സുപരിചിതരാണ്. എഡിസി ആയാൽ എന്താണ് ഇവരുടെ യഥാർത്ഥ ജോലി എന്നറിയാമോ? എഡിസിമാരാകുന്നത് ആരൊക്കെ? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

ആരാണ് എഡിസി (ADC)

എയ്ഡ്-ഡി-കാംപ് എന്നാണ് എഡിസിയുടെ പൂർണ രൂപം. പേഴ്സണൽ സഹായി എന്നോ, ക്യാംപിലെ സഹായി എന്നോ തുടങ്ങിയ അർഥങ്ങൾ ഇതിനുണ്ട്. രാഷ്ട്രപതിമാർ, ഗവർണമാർ എന്നിവർക്കെല്ലാം എഡിസിമാരുണ്ട്. ഒരേ സമയം ഒരു അസിസ്റ്റൻ്റായും, സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായും എഡിസിമാർ പ്രവർത്തിക്കും. ഇന്ത്യൻ സൈന്യത്തിൻ്റെ വിവിധ സേനകളിൽ നിന്നുള്ള ഒഫീസർമാരെയാണ് ഇത്തരത്തിൽ എഡിസിമാരായി നിയമിക്കുന്നത്.

കര,വ്യോമ,നാവിക സേനയിലെ ഉദ്യോഗസ്ഥർ ഇത്തരത്തിൽ എഡിസിമാരായി സേവനമനുഷ്ടിക്കും.സേനകളിൽ നിന്നും യഥാക്രമം മേജർ (ആർമി), ലെഫ്റ്റനന്റ് കമാൻഡർ (നേവി), അല്ലെങ്കിൽ സ്ക്വാഡ്രൺ ലീഡർ (വ്യോമസേന) എന്നീ റാങ്കിലുള്ള യുവ ഉദ്യോഗസ്ഥരെയാണ് എഡിസിമാരായി തിരഞ്ഞെടുക്കുന്നത്. പ്രത്യേക അഭിമുഖവും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും ഇതിനുണ്ട്. പ്രഗത്ഭരായതും, സേവന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതുമായി എഡിസിമാരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.

എഡിസിയുടെ ചുമതലകൾ

1. രാഷ്ട്രപതിയുടെ ദൈനംദിന ഷെഡ്യൂളും ഔദ്യോഗിക മീറ്റിംഗുകളും കൈകാര്യം ചെയ്യുക
2. ആചാരപരമായ ചടങ്ങുകൾ സംസ്ഥാന സന്ദർശനങ്ങൻ എന്നിവ ഏകോപിപ്പിക്കുക
3. രാഷ്ട്രപതി ഭവൻ/ സർക്കാർ/ വിവിധ സൈനിക വകുപ്പുകൾ എന്നിവയിലെ കണ്ണിയായി പ്രവർത്തിക്കുക.
4. രാഷ്ട്രപതിയുടെ യാത്രകളിൽ പ്രോട്ടോക്കോളും സുരക്ഷാ ക്രമീകരണങ്ങളും ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
5. വിവിധ സേനകളുടെ വക്താക്കളായി നിലകൊള്ളുകയും വേണം

പ്രസിഡൻ്റിന് എത്ര എഡിസിമാർ?

ഇന്ത്യൻ രാഷ്ട്രപതി അറിയപ്പെടുന്നത് സൈന്യത്തിൻ്റെ കമാൻണ്ടർ ഇൻ ചീഫ് എന്ന പദവിയിൽ കൂടിയാണ്. ഒരേസമയം അഞ്ച് എയ്ഡ്-ഡി-ക്യാമ്പ് (എഡിസി) ഓഫീസർമാരാണ് രാഷ്ട്രപതിക്കുള്ളത്. രണ്ടര മുതൽ മൂന്ന് വർഷം വരെയാണ് ഒരു എഡിസിയുടെ കാലാവധി.

1.ആർമിയിൽ നിന്ന് മൂന്ന്
2. നാവികസേനയിൽ നിന്ന് ഒരാൾ
3. വ്യോമസേനയിൽ നിന്ന് ഒരാൾ