Eshwar Malpe: വെറും അക്വാമാന്‍ അല്ല, പ്രതീക്ഷയ്ക്ക് ബലമേകുന്ന ചങ്കുറപ്പ്; ആരാണ് ഈശ്വര്‍ മല്‍പെ?

Who is Eshwar Malpe: ഈശ്വര്‍ മല്‍പെ എന്നത് ഇന്ന് വെറുമൊരു പേരല്ല, ഉറച്ച വിശ്വാസത്തിന്റെ അടയാളപ്പെടുത്തലാണ്. ഈശ്വര്‍ മല്‍പെ നല്‍കുന്ന ആത്മവിശ്വാസത്തിന്റെ പേരില്‍ ഒരു കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

Eshwar Malpe: വെറും അക്വാമാന്‍ അല്ല, പ്രതീക്ഷയ്ക്ക് ബലമേകുന്ന ചങ്കുറപ്പ്; ആരാണ് ഈശ്വര്‍ മല്‍പെ?
Published: 

14 Aug 2024 12:34 PM

ഗംഗാവലി പുഴയുടെ കാണാക്കയങ്ങളില്‍ ഇന്നും ഒരാള്‍ ഉറ്റവരെ കാത്തിരിപ്പുണ്ട്. അവന്‍ എന്നെങ്കിലും മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ അവന്റെ ഉറ്റവരും. കര്‍ണാടക അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ അര്‍ജുനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്. തിരച്ചിലിന് നേതൃത്വം നല്‍കുന്നത് ആഴങ്ങളില്‍ നിന്ന് പ്രതീക്ഷയറ്റുപോയ ആരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഈശ്വര്‍ മല്‍പെയും.

ഈശ്വര്‍ മല്‍പെ എന്നത് ഇന്ന് വെറുമൊരു പേരല്ല, ഉറച്ച വിശ്വാസത്തിന്റെ അടയാളപ്പെടുത്തലാണ്. ഈശ്വര്‍ മല്‍പെ നല്‍കുന്ന ആത്മവിശ്വാസത്തിന്റെ പേരില്‍ ഒരു കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ചയാവുകയാണ് ആരാണ് ഈശ്വര്‍ മല്‍പെ എന്ന ചോദ്യം?

ഇരുപത് വര്‍ഷത്തെ പോരാട്ടം

കഴിഞ്ഞ ഇരുപത് വര്‍ഷമായി അറബിക്കടലിലും ചിക്കമംഗളൂരു, ബെംഗളൂരു, കോലാര്‍, ബെലഗാവി, ദണ്ഡേലി എന്നിവിടങ്ങളിലെ ജലാശയങ്ങളിലും കാണാതായ നിരവധിയാളുകളെ മരണത്തിന്റെ കൈകളില്‍ നിന്ന് രക്ഷിച്ചെടുത്തിയിട്ടുണ്ട് ഈശ്വര്‍ മല്‍പെ. ഇരുപത് വര്‍ഷം കൊണ്ട് നിരവധി പേരാണ് മല്‍പെയിലൂടെ വീണ്ടും ജീവിതത്തിലേക്കെത്തിയത്. കടലും പുഴയും വകവെക്കാതെ ഇരുന്നൂറ് മൃതദേഹങ്ങളും മല്‍പെ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.

Also Read: Bevco Holiday: ആഗസ്റ്റ് 15-ന് ബെവ്കോ പ്രവർത്തിക്കുമോ? അവധി ഇങ്ങനെ

കര്‍ണാടകയുടെ അക്വാമാന്‍

ഉഡുപ്പി സ്വദേശിയാണ് ഈ 49 വയസുകാരന്‍. ജീവന്‍മരണ പോരാട്ടം നടത്തി നിരവധി ആളുകളെ രക്ഷപ്പെടുത്തിയപ്പോള്‍ കര്‍ണാടക അദ്ദേഹത്തിന് ഒരു ഓമനപേരിട്ടു, കര്‍ണാടകയുടെ അക്വാമാന്‍ എന്ന്. ഏത് മലവെള്ളപ്പാച്ചിലിലേക്കും സധൈര്യം ഇറങ്ങി ചെല്ലുന്ന മല്‍പെ ആദ്യമായി ഗംഗാവലിപുഴ ആര്‍ത്തലച്ച് എത്തിയപ്പോള്‍ ഒന്ന് പകച്ചു. ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും ഒഴുക്ക് കുറയാന്‍ അദ്ദേഹം കാത്തിരുന്നു.
നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ പോലും ഭയന്ന ഗംഗാവലി പുഴയിലേക്കാണ് ഒരു പരിചയവും ഇല്ലാത്ത അര്‍ജുനെ കണ്ടെത്തുന്നതിനായി അദ്ദേഹം ഇറങ്ങിയത്. അര്‍ജുന്റെ വീട്ടുകാര്‍ക്ക് ശരീരമെങ്കിലും നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മല്‍പെ.

തൊഴില്‍

മത്സ്യബന്ധന വള്ളങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ജോലിയാണ് ഈശ്വര്‍ മല്‍പെയുടേത്. വെള്ളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാനും ആളുകളെ കണ്ടെത്താനും അക്കാദമിക് പരിശീലനം നേടിയിട്ടുമില്ല. സ്‌കൂബ ഡൈവിങ്ങിലെ പരിശീലനമല്ലാതെ എടുത്ത് പറയാന്‍ ഒന്നുമില്ല. അതും അടുത്തിടെയാണ് സ്വന്തമാക്കിയതും.

ഇത്രയും വര്‍ഷങ്ങള്‍ അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയത് പണവും പ്രശസ്തിയും മോഹിച്ചല്ല. ഒന്നും പ്രതീക്ഷിക്കാതെ തന്നെ ജീവനുകള്‍ രക്ഷിക്കാന്‍ അദ്ദേഹം ഓടിയെത്തും. ഏത് കാണാക്കയത്തിലും ഊളിയിട്ടിറങ്ങി ജീവിതത്തിലേക്ക് പലരെയും കൈപ്പിടിച്ചുയര്‍ത്തും.
സഹായം ചോദിച്ച് വിളിച്ച ആരെയും അയാള്‍ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. ഈ സഹായങ്ങള്‍ നല്‍കുന്നതിനെല്ലാം പൂര്‍ണ പിന്തുണയോടെ കുടുംബവും അയാളോടൊപ്പമുണ്ട്.

മൂന്ന് മിനിറ്റ് ശ്വാസമില്ലാതെ

മൂന്ന് മിനിറ്റോളം വെള്ളത്തിനടയില്‍ ശ്വാസമില്ലാതെ കഴിയാനാകും എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അടുത്ത കാലം വരെയും ഓക്സിജന്‍ കിറ്റ് ഇല്ലാതെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നത്. എന്നാല്‍ സംഭാവനയായി ലഭിച്ച ഓക്സിജന്‍ സിലിണ്ടറുകളാണ് ഇപ്പോള്‍ മല്‍പെയ്ക്ക് കൂട്ടിനുള്ളത്. വെള്ളത്തില്‍ പോയവരെ മാത്രമല്ല, പ്രകൃതിദുരന്തങ്ങളില്‍ കുടുങ്ങിയവരെയും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവരെയും അദ്ദേഹം രക്ഷിച്ചിട്ടുണ്ട്. ലൈഫ് ഗാര്‍ഡുകള്‍ കുറവായതിനാല്‍ പോലീസ് വിളിക്കുന്നതും മല്‍പെയെയാണ്. മല്‍പെയില്‍ നിന്നുള്ള 8 വൊളന്റിയര്‍മാരടങ്ങുന്ന സംഘവും അദ്ദേഹത്തിന് സഹായത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാനും വെള്ളത്തിനടിയില്‍നിന്ന് കയറിട്ട് മുകളിലേക്ക് വലിക്കാനും വിഡിയോ ചിത്രീകരിക്കുന്നതുമാണ് ഇവരുടെ ജോലി.

Also Read: Wayanad Landslide: വയനാട് ദുരന്തം; 401 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി, ഇതുവരെ ലഭിച്ചത് 437 മൃതദേഹങ്ങൾ

മല്‍പെയുടെ കുടുംബം

അമ്മയും ഭാര്യയും മൂന്ന് മക്കളുമൊത്ത് മല്‍പെ ബീച്ചിനടുത്താണ് ഇയാള്‍ താമസിക്കുന്നത്. മൂന്ന് മക്കളും ജന്മനാ ശാരീരിക പരിമിതികളുള്ളവരാണ്. ഇദ്ദേഹം സ്വന്തമായാണ് നീന്തല്‍ പഠിച്ചത്. കടലില്‍ അപകടങ്ങളില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെയും മറ്റും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ തയാറാകാത്ത അവസരങ്ങളില്‍ ഈശ്വര്‍ മല്‍പെ സ്വയം കടലിലേക്ക് എടുത്തുചാടി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു മൃതദേഹങ്ങളില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള അവസരമൊരുക്കി. പിന്നീട് ആ ദൗത്യം വര്‍ഷങ്ങളോളം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മുങ്ങിമരണങ്ങള്‍ തടയാനും വെള്ളത്തില്‍നിന്ന് ആളുകളെ രക്ഷിക്കാനുമായി നിരവധിപ്പേരെ മല്‍പെ നീന്തല്‍ പരിശീലിപ്പിക്കുന്നുണ്ട്. കൂടാതെ കോസ്റ്റല്‍ സെക്യൂരിറ്റി പോലീസിന് സമുദ്ര രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുകയും കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് 120 പോലീസുകാരെ സ്‌കൂബ ഡൈവിങ്ങും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്