Kamar Mohsin Shaikh: മുപ്പത് വർഷമായി മോദിക്ക് രാഖി കെട്ടുന്ന പാക് വംശജ; ആരാണ് കമർ മൊഹ്‌സിൻ ഷെയ്ഖ്?

Kamar Mohsin Shaikh Ties Rakhi To Narendra Modi: 1981ൽ വിവാഹത്തിന് പിന്നാലെയാണ് കമർ ഇന്ത്യയിലെത്തിയത്. ഇത്തവണ ഓം, ഗണപതി ഡിസൈനുകളുള്ള രാഖിയാണ് പ്രധാനമന്ത്രിയുടെ കൈയിൽ കെട്ടനായി കമർ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അണിയാൻ ഒരിക്കൽ പോലും പുറത്ത് നിന്നും രാഖി വാങ്ങിയിട്ടില്ലെന്നും എല്ലാ വർഷവും സ്വന്തമായി തന്നെയാണ് ഇവ തയ്യാറാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും കമർ പറയുന്നുണ്ട്.

Kamar Mohsin Shaikh: മുപ്പത് വർഷമായി മോദിക്ക് രാഖി കെട്ടുന്ന പാക് വംശജ; ആരാണ് കമർ മൊഹ്‌സിൻ ഷെയ്ഖ്?

രക്ഷാബന്ദൻ ദിനത്തിൽ പ്രധാനമന്ത്രിയുടെ കൈയിൽ വിദ്യാർത്ഥികൾ രാഖി കെട്ടികൊടുക്കുന്നു.

Published: 

07 Aug 2025 | 10:47 AM

കമർ മൊഹ്‌സിൻ ഷെയ്ഖ്, കഴിഞ്ഞ മുപ്പത് വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിൽ രാഖി കെട്ടുന്ന ഒരേയൊരു പാക് വംശജ. കമർ തൻ്റെ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ച രാഖികളാണ് മോദിക്ക് സമ്മാനിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഓഫീസിൽ നിന്നുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണ് കമർ. പാകിസ്ഥാനിലെ കറാച്ചിയിലാണ് കമർ ജനിച്ചത്.

1981ൽ വിവാഹത്തിന് പിന്നാലെയാണ് കമർ ഇന്ത്യയിലെത്തിയത്. ഇത്തവണ ഓം, ഗണപതി ഡിസൈനുകളുള്ള രാഖിയാണ് പ്രധാനമന്ത്രിയുടെ കൈയിൽ കെട്ടനായി കമർ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അണിയാൻ ഒരിക്കൽ പോലും പുറത്ത് നിന്നും രാഖി വാങ്ങിയിട്ടില്ലെന്നും എല്ലാ വർഷവും സ്വന്തമായി തന്നെയാണ് ഇവ തയ്യാറാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും കമർ പറയുന്നുണ്ട്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർ‌എസ്‌എസ്) വളണ്ടിയർ ആയിരുന്ന കാലത്താണ് പ്രധാനമന്ത്രിയെ ആദ്യമായി കമർ കണ്ടുമുട്ടുന്നത്. ചിത്രകാരനായ ഭർത്താവിനൊപ്പം ഡൽഹിയിലേക്കുള്ള യാത്രക്കിടയിലാണ് മോദിയെ കമർ പരിചയപ്പെടുന്നത്. അന്ന് മുതൽ ഇന്നുവരെ ഇരുവരുടെയും സഹോദര ബന്ധം വളരെ മനോഹരമായാണ് തുടരുന്നത്. കൂടാതെ അന്ന് മുതലാണ് മോദിയുടെ കൈയിൽ കമർ രാഖി കെട്ടികൊടുക്കാൻ തുടങ്ങിയതും.

മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകാൻ മുമ്പൊരിക്കൽ രക്ഷാബന്ധൻ ദിനത്തിൽ താൻ പ്രാർഥിച്ചിരുന്നുവെന്നും കമർ ഒരിക്കെ പറഞ്ഞിരുന്നു. അത് യാഥാർഥ്യമായപ്പോൾ ഇനിയെന്ത് അനുഗ്രഹമാണ് അടുത്തതായി താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നെന്നും അവർ ഈ വേളയിൽ കമർ ഓർത്തെടുത്തു. അന്ന് ഇനി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവണമെന്നാണ് കമർ നൽകിയ ഉത്തരം. ആ പ്രാർഥനയും ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു.

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്