Arvind Kejriwal: അരവിന്ദ് കെജ്രിവാളിന്റെ രാജി ഇന്ന്; പിൻ​ഗാമി ആര്?

Aravind Kejriwal: ഭാര്യ സുനിത കെജ്രിവാളിന്റെ പേരാണ് എഎപിയിലെ ഒരു വിഭാ​ഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നത്. എന്നാൽ സുനിതയുടെ പേര് കെജ്രിവാൾ നിരാകരിച്ചു.

Arvind Kejriwal: അരവിന്ദ് കെജ്രിവാളിന്റെ രാജി ഇന്ന്; പിൻ​ഗാമി ആര്?
Updated On: 

17 Sep 2024 | 10:58 AM

ഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവയ്ക്കും. വെെകിട്ട് 4.30-ന് രാജിക്കത്ത് ലഫ്റ്റനന്റ് ​ഗവർണർക്ക് കെെമാറും. പുതിയ മുഖ്യമന്ത്രി ആരെന്ന് എംഎൽഎമാരുടെ യോ​ഗത്തിൽ തീരുമാനിക്കും. ഇന്നലെ കൂടിയ 11 അം​ഗ രാഷ്ട്രീയ കാര്യ സമിതി യോ​ഗത്തിൽ ഒരോ അം​ഗങ്ങളുടെയും മന്ത്രിമാരുടെയും അഭിപ്രായം കെജ്രിവാൾ തേടിയിരുന്നു. സമിതിയോ​ഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ അറിയിക്കും. തുടർന്ന് ഓരോ എംഎൽഎമാരുടയും അഭിപ്രായം തേടിയാകും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.

അതിഷി, കെെലാശ് ​ഗെഹ്ലോട്ട്, രാഖി ബിർള, ​ഗോപാൽ റോയ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. സജീവമായുള്ളത് അതിഷിയുടെ പേരാണ്. വനിതയെന്നതും ഭരണരം​ഗത്ത് തിളങ്ങിയതും അതിഷിയുടെ പേര് ഉയർന്നുവരാൻ കാരണമായി. ഡൽഹിയിലെ സ്കൂളുകളുടെ നവീകരണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ അതിഷി കൊണ്ടുവന്ന മാറ്റങ്ങളും ജനങ്ങൾക്കിടയിൽ സ്വീകാര്യതയേറി. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസ വകുപ്പുകൾ കെെകാര്യം ചെയ്യുന്നത് അതിഷിയാണ്. സ്വാതന്ത്ര ത്രിവർണ്ണ പതാക ഉയർത്താൻ കെജ്രിവാൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ലഫ്റ്റനന്റ് ​ഗവർണർ തള്ളി. പകരം പതാക ഉയർത്തിയത് കെെലാശ് ​ഗെഹ്ലോട്ടാണ്.

ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ​ഗോപാൽ‌ റായ്. കെജ്രിവാളിന്റെ വിശ്വസ്തനായ റായ് നിലവിലെ പരിസ്ഥിതി മന്ത്രിയാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീർഘ പരിചയ സമ്പത്തും കെെലാശ് ​ഗെഹ്ലോട്ടിന് സഹായകരമാകും. ഡെപ്യൂട്ടി സ്പീക്കറും പട്ടിക വിഭാ​ഗ നേതാവുമായ രാഖി ബിർളയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്.

കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനെ പാർട്ടിക്കകത്തെ ഒരു വിഭാ​ഗം നേതാക്കൾ പിന്തുണയ്ക്കുന്നില്ല. ഭാര്യ സുനിത കെജ്രിവാളിന്റെ പേരാണ് ഈ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നത്. എന്നാൽ സുനിതയെ മുഖ്യമന്ത്രിയാക്കിയാൽ കുടുംബ വാഴ്ചയെന്ന പ്രചാരണവുമായി ബിജെപി രം​ഗത്തെത്തും. അതുകൊണ്ട് സുനിതയുടെ പേര് കെജ്രിവാൾ നിരാകരിച്ചു. മന്ത്രി സഭയിലേക്ക് രണ്ട് പുതുമുഖങ്ങളെത്തും എന്ന റിപ്പോർട്ടുകളുമുണ്ട്.

മദ്യനയ അഴിമതിക്കേസും മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളുമാണ് അരവിന്ദ് കെജ്രിവാളിനെ രാജിയിലേക്ക് നയിച്ചത്. ജയിലിലായിരുന്ന കാലത്തും കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നിരുന്നു. എഎപിക്കെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണം. ഇത് മുൻനിർത്തിയാണ് കെജ്രാവിളിന്റെ രാജി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. സത്യസന്ധനാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2013-ലാണ് അരവിന്ദ് കെജ്രിവാൾ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയാകുന്നത്. കോൺ​ഗ്രസ്- എഎപി സർക്കാർ ഭരണം ഒരുവർഷത്തിനകം വീണു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ എഎപി മിന്നും ജയം സ്വന്തമാക്കുകയും കെജ്രിവാൾ മുഖ്യമന്ത്രിയാകുകയും ചെയ്തു.

Related Stories
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ