Wife Kills Husband: ഭര്‍ത്താവിനെ കൊന്ന് പെട്ടിയിലാക്കി; മൃതദേഹം പാടത്ത് ഉപേക്ഷിച്ച ഭാര്യ പിടിയില്‍

Wife Kills Husband in Uttar Pradesh: നൗഷാദിന്റെ മരുമകനുമായുണ്ടായിരുന്ന വിവാഹേതര ബന്ധത്തില്‍ തടസമാകാതിരിക്കാനാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഭാര്യ റസിയ സുല്‍ത്താന അറസ്റ്റിലായി. കാമുകന്‍ റോമനും സുഹൃത്തും ഒളിവിലാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

Wife Kills Husband: ഭര്‍ത്താവിനെ കൊന്ന് പെട്ടിയിലാക്കി; മൃതദേഹം പാടത്ത് ഉപേക്ഷിച്ച ഭാര്യ പിടിയില്‍

പ്രതീകാത്മക ചിത്രം

Published: 

21 Apr 2025 21:30 PM

ലഖ്‌നൗ: ഭര്‍ത്താവിനെ കൊലപ്പെടുത്തി പെട്ടിയിലാക്കി പാടത്ത് ഉപേക്ഷിച്ച് ഭാര്യയും കാമുകനും. ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഭര്‍ത്താവിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ദിയോറിയയിലാണ് സംഭവം നടക്കുന്നത്. മുപ്പതുകാരനായ നൗഷാദ് ആണ് കൊല്ലപ്പെട്ടത്.

നൗഷാദിന്റെ മരുമകനുമായുണ്ടായിരുന്ന വിവാഹേതര ബന്ധത്തില്‍ തടസമാകാതിരിക്കാനാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഭാര്യ റസിയ സുല്‍ത്താന അറസ്റ്റിലായി. കാമുകന്‍ റോമനും സുഹൃത്തും ഒളിവിലാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

കൊലപാതകം നടത്തിയതിന് ശേഷം റോമനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം പെട്ടിയിലാക്കി 60 കിലോമീറ്റര്‍ അകലെയുള്ള പാടത്ത് ഉപേക്ഷിച്ചു. പിറ്റേദിവസം പാടത്തെത്തിയ കര്‍ഷകനാണ് പെട്ടി കണ്ടത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസിന് പെട്ടിക്കുള്ളില്‍ നിന്നും നൗഷാദിന്റെ വിലാസം ഉള്‍പ്പെട്ട പേപ്പര്‍ ലഭിച്ചു. ഇതാണ് ആരാണ് മരിച്ചതെന്ന കാര്യം തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. റസിയയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അവര്‍ കുറ്റം സമ്മതിച്ചു.

Also Read: IIT Kharagpur: ഐഐടി ഖരഗ്പൂരില്‍ വീണ്ടും ആത്മഹത്യ; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ഏകദേശം ഒരു വര്‍ഷം മുമ്പാണ് റസിയയും നൗഷാദിന്റെ മരുമകനും തമ്മില്‍ ബന്ധം ആരംഭിച്ചത്. ഇക്കാര്യം ഗ്രാമത്തിലുള്ളവര്‍ അറിഞ്ഞതോടെ റോമനുമായി ബന്ധം തുടരില്ലെന്ന് റസിയ നൗഷാദിന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം വിദേശത്തേക്ക് പോയതിന് പിന്നാലെ അവര്‍ വീണ്ടും ബന്ധം തുടര്‍ന്നു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് നൗഷാദ് നാട്ടില്‍ തിരിച്ചെത്തിയതെന്ന് പോലീസ് പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും