‘എന്തുസംഭവിച്ചാലും രാഹുലിനൊപ്പം മാത്രമേ ജീവിക്കൂ’; മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ കീഴടങ്ങി

Woman Who Eloped With Daughter's Fiance: തന്റെ ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിക്കുമെന്നും, നിരന്തരമായ പീഡനം  കൊണ്ടാണ് താൻ ഒളിച്ചോടിയതെന്നും കീഴടങ്ങിയ സ്വപ്ന പോലീസിന് മൊഴി നൽകി. എന്തുസംഭവിച്ചാലും താൻ രാഹുലിനൊപ്പം ജീവിക്കുമെന്നും വിവാഹം കഴിക്കുമെന്നും സപ്‌ന പോലീസിനോട് പറഞ്ഞു.

എന്തുസംഭവിച്ചാലും രാഹുലിനൊപ്പം മാത്രമേ ജീവിക്കൂ; മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ കീഴടങ്ങി

സപ്‌ന, രാഹുൽ കുമാർ

Published: 

17 Apr 2025 16:12 PM

ലക്നൗ: മകളുടെ പ്രതിശ്രുതവരനോടൊപ്പം ഒളിച്ചോടി പോയ അമ്മ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. സപ്‌ന എന്ന യുവതിയാണ് മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. മകളുടെ വിവാഹത്തിന് ഒൻപത് ദിവസം മാത്രം ബാക്കിയിരിക്കെയാണ് സ്വപ്ന രാഹുലിനൊപ്പം ഒളിച്ചോടിയത്.

തന്റെ ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിക്കുമെന്നും, നിരന്തരമായ പീഡനം  കൊണ്ടാണ് താൻ ഒളിച്ചോടിയതെന്നും കീഴടങ്ങിയ സപ്‌ന പോലീസിന് മൊഴി നൽകി. എന്തുസംഭവിച്ചാലും താൻ രാഹുലിനൊപ്പം ജീവിക്കുമെന്നും വിവാഹം കഴിക്കുമെന്നും സപ്‌ന പോലീസിനോട് പറഞ്ഞു.

മകൾക്കായി വാങ്ങിയിരുന്ന സ്വർണവും പണവുമായാണ് യുവതി ഒളിച്ചോടിയത്. ഏപ്രിൽ 16 നായിരുന്നു മകളുമായുള്ള രാഹുലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനു ശേഷം തിരിച്ചെത്തിയ ഇരുവരും പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി തന്റെ ഒളിച്ചോട്ടത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി. സപ്‌ന ദിവസവും മണിക്കൂറുകളോളം രാഹുലുമായി സംസാരിക്കാറുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് ജിതേന്ദ്ര കുമാര്‍ പറയുന്നു.

Also Read:കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അമ്മ മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടി

വീട്ടിൽ നിന്ന് മൂന്നര ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപ മൂല്യം വരുന്ന ആഭരണങ്ങളും കൊണ്ടാണ് ഇരുവരും പോയതെന്ന് മകൾ പോലീസിനു പരാതി നൽകിയിരുന്നു .എന്നാൽ മകളുടെ ആരോപണങ്ങൾ യുവതി നിഷേധിച്ചു. ഒരു മൊബൈല്‍ ഫോണും 200 രൂപയും മാത്രമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് യുവതി പറയുന്നത്.

സംഭവത്തിൽ പോലീസ് കേസെടുത്തത് കൊണ്ട് മാത്രമാണ് താൻ തിരിച്ച് വന്നതെന്നും അല്ലെങ്കിൽ മറ്റൊരു സ്ഥലത്ത് സുഖമായി ജീവിച്ചേന എന്നും സപ്‌ന പോലീസിനോട് പറഞ്ഞു. അതേസമയം, യുവതി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മാത്രമാണ് താൻ ഒപ്പം പോയതെന്നാണ് രാഹുൽ പറയുന്നത്. സപ്നയെ വിവാഹം കഴിക്കുമോ എന്ന് ചോദ്യത്തിന് ‘അതെ’ എന്നും യുവാവ് മറുപടി നൽകിയിട്ടുണ്ട്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും