Viral Video: വൈറലാകാന്‍ നോക്കി ആശുപത്രിയിലായി യുവതി; റീലെടുക്കാന്‍ കയറിയ പാറയില്‍ നിന്നും ഉരുണ്ടുവീണു

Woman Fell Down While Shooting Reel: സോഷ്യല്‍ മീഡിയയില്‍ പങ്കിടാനായി റീലുകളെടുക്കുന്നവര്‍ പലപ്പോഴും സ്വന്തം ജീവന്‍ മാത്രമല്ല അപകടത്തിലാക്കുന്നത്. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെയും പരിസരം മറന്നും സോഷ്യല്‍ മീഡിയക്കായി കണ്ടന്റ് കൊടുക്കുന്നവരുമുണ്ട്.

Viral Video: വൈറലാകാന്‍ നോക്കി ആശുപത്രിയിലായി യുവതി; റീലെടുക്കാന്‍ കയറിയ പാറയില്‍ നിന്നും ഉരുണ്ടുവീണു

റീലെടുക്കുന്നതിനിടെ യുവതി വീഴുന്ന ദൃശ്യങ്ങള്‍ (Image Credits: Screengrab)

Published: 

28 Nov 2024 07:19 AM

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഓരോരുത്തരെയും പല രീതിയിലാണ് സ്വാധിനിച്ചിരിക്കുന്നത്. ഒരു സ്മാര്‍ട്ട് ഫോണും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമുള്ള ആരും ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. കാണുന്ന കാഴ്ചകളും പോകുന്ന സ്ഥലങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നു. ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ മുതല്‍ പ്രതസന്ധി ഘട്ടങ്ങള്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള വ്യഗ്രതയാണ് ഇന്നത്തെ കാലത്ത് ആളുകള്‍ക്ക്. പുറത്തോട്ട് ഇറങ്ങി കഴിഞ്ഞാല്‍ പലരുടെയും മനസിലുള്ള ചിന്ത തന്നെ നല്ലൊരു റീലെടുക്കണം എന്നതാണ്. ഇങ്ങനെ റീലുകളെടുക്കാന്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. റീലെടുക്കുന്നതിനിടെ ആളുകള്‍ മരണപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുന്നതും ഒരു നിത്യസംഭവമായി മാറി കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പങ്കിടാനായി റീലുകളെടുക്കുന്നവര്‍ പലപ്പോഴും സ്വന്തം ജീവന്‍ മാത്രമല്ല അപകടത്തിലാക്കുന്നത്. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെയും പരിസരം മറന്നും സോഷ്യല്‍ മീഡിയക്കായി കണ്ടന്റ് കൊടുക്കുന്നവരുമുണ്ട്.

ഇപ്പോഴിതാ സ്വന്തം ജീവന്‍ പോലും അപകടത്തില്‍പ്പെടുത്തി റീലെടുക്കാന്‍ പോയൊരു യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. റീലെടുക്കുക മാത്രമല്ല, അതിനിടയില്‍ ഇവര്‍ അപകടത്തിലേക്ക് വീഴുന്നുമുണ്ട്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ നിന്നുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. പൂജ എന്ന യുവതിയാണ് വീഡിയോയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Viral News: നവവധുവിന്റെ ഭര്‍തൃവീട്ടിലേക്കുള്ള യാത്ര ട്രെയിനില്‍ നിലത്തിരുന്ന്; വിമര്‍ശനം

ഒരു കുന്നിന്റെ മുകളിലുള്ള പാറക്കെട്ടുകളില്‍ നിന്നാണ് യുവതി റീലെടുക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ അവര്‍ വഴുതി താഴേക്ക് വീണു. തന്റെ ദുപ്പട്ട ഉയര്‍ത്തി പിടിച്ച് പാറയില്‍ നില്‍ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. ശേഷം വീഡിയോയ്ക്കായി ദുപ്പട്ടയും നിവര്‍ത്തിപ്പിടിച്ച് ഇവര്‍ ഓടുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഓടുന്നതിനിടെ അവര്‍ വീണു.

പാറക്കെട്ടുകളില്‍ നിന്നുള്ള റീലെടുക്കല്‍ ആയതുകൊണ്ട് തന്നെ ഓടുന്നതിനിടയില്‍ വീണ യുവതി ഒരുപാട് താഴേക്ക് ഉരുണ്ട് പോകുന്നത് വീഡിയോയില്‍ കാണാം. യുവതി വീഴുന്നത് കണ്ടതോടെ റീല്‍ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന യുവതിയുടെ സഹൃത്ത് ഒച്ചവെക്കുന്നതും കേള്‍ക്കാം.

എന്നാല്‍ യുവതിയെ തുണച്ചത് മലയിലുണ്ടായിരുന്ന പുല്ലുകളാണ്. കാരണം പുല്ലിലേക്കാണ് യുവതി വീണത് അതിനാല്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടാന്‍ സാധിച്ചു.

പാറയില്‍ നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. പാറയിലെ വഴുവഴുപ്പ് കൊണ്ടാണ് താന്‍ വീണത്. അപകടമൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യുവതി തന്നെ പിന്നീട് ഒരു വീഡിയോ പുറത്തുവിടുകയായിരുന്നു.

വ്‌ളോഗര്‍ കൊല്ലപ്പെട്ട നിലയില്‍; കൊലയ്ക്ക് പിന്നില്‍ മലയാളിയെന്ന് സംശയം

ബെംഗളൂരു: വ്‌ളോഗറെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ മായ ഗോഗോയി എന്ന വ്‌ളോഗറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മലയാളി യുവാവിന് പങ്കുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ ആരോപിക്കുന്നു. ബെംഗളൂരുവിലെ ഇന്ദിര നഗറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നെഞ്ചില്‍ കുത്തേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആരവ് ഹര്‍ണി എന്ന യുവാവിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആരവ് കണ്ണൂര്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. മായയുടെ സുഹൃത്തായിരുന്ന ആരവ് ശനിയാഴ്ചയാണ് മായയുമൊത്ത് അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. നവംബര്‍ 23ന് ഇരുവരും ഒന്നിച്ചെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ചയാണ് കൊലപാതകം നടന്നതെന്നും ചൊവ്വാഴ്ച വരെ യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും