Mahakumbh Mela: മഹാകുംഭമേള വിജയിക്കാന്‍ കാരണം പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണം: യോഗി

Yogi Praises Narendra Modi For His Leadership in Maha Kumbh Mela: മഹാകുംഭമേളയെ പൂര്‍ണമായും ആഗോള പരിപാടിയാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സഹായിച്ചു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് അതിന് സഹായിച്ചത്. മോദിയുടെ ദീര്‍ഘവീക്ഷണം കുംഭമേളയെ വലിയ വിജയമാക്കാന്‍ സഹായിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Mahakumbh Mela: മഹാകുംഭമേള വിജയിക്കാന്‍ കാരണം പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണം: യോഗി

യോഗി ആദിത്യനാഥ്, നരേന്ദ്ര മോദി

Published: 

28 Feb 2025 | 07:03 AM

പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷമുള്ള നേതൃത്വമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവരാത്രി ആഘോഷ പരിപാടികളോടെ കുംഭമേള അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാകുംഭമേളയെ പൂര്‍ണമായും ആഗോള പരിപാടിയാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സഹായിച്ചു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് അതിന് സഹായിച്ചത്. മോദിയുടെ ദീര്‍ഘവീക്ഷണം കുംഭമേളയെ വലിയ വിജയമാക്കാന്‍ സഹായിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ മഹാകുംഭമേളയുടെ പ്രാധാന്യം രാജ്യത്തും ലോകത്തുമെല്ലാം എത്തിച്ചു. എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുകയാണെന്ന് പറഞ്ഞ യോഗി ആദിത്യനാഥ് വിശ്വാസവും സമ്പദ്‌വ്യവസ്ഥയും ഏകോപിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെയും പ്രശംസിച്ചു.

ആത്മയതയിലൂടെയുള്ള ടൂറിസത്തിന് ഉത്തര്‍പ്രദേശില്‍ വലിയ സാധ്യതയുണ്ട്. 2024ല്‍ മാത്രം ടൂറിസ്റ്റുകളും തീര്‍ത്ഥാടകരും ഉള്‍പ്പെടുന്ന 64 കോടി പേര്‍ സംസ്ഥാനത്തേക്ക് എത്തി. ഉത്തര്‍പ്രദേശിലെ അയോധ്യ, വാരാണസി, മഥുര, പ്രയാഗ്‌രാജ്, ചിത്രകൂട്, വിന്ധ്യാചല്‍, ഗോരഖ്പൂര്‍, നൈമിര്‍ഷാരണ്യ എന്നിവിടങ്ങളിലേക്ക് നിരവധിയാളുകളാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാകുംഭമേളയുടെ ഭാഗമാകുന്നതിനായി കഴിഞ്ഞ 45 ദിവസത്തിനിടെ 66 കോടി ജനങ്ങളാണ് ഉത്തര്‍പ്രദേശിലേക്കെത്തിയത്. സംസ്ഥാനത്തെ അഞ്ച് പ്രമുഖ ആത്മീയം ടൂറിസം സാധ്യതകള്‍ക്ക് കുംഭമേള ഊര്‍ജം പകര്‍ന്നതായും യോഗി പറഞ്ഞു. കൂടാതെ 74 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ഉള്‍പ്പെടെ നൂറിലധിം രാജ്യങ്ങളുടെ പ്രതിനിധികള്‍ മഹാകുംഭമേളയ്‌ക്കെത്തി. പന്ത്രണ്ട് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും മന്ത്രിമാരും കുംഭമേളയ്‌ക്കെത്തിയതായും യോഗി പറഞ്ഞു.

Also Read: Mahakumbh 2025: കുംഭമേളയ്ക്കെത്താനാവാത്ത ഭർത്താവിനായി യുവതിയുടെ ഡിജിറ്റൽ സ്നാനം; ചടങ്ങ് നടത്തിയത് ഫോൺ നദിയിൽ മുക്കി

സന്ദര്‍ശകര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ക്കാരുകള്‍ ഒരു ലക്ഷം സുപക്ഷാ ജീവനക്കാരെ ഉള്‍പ്പെടെ നിയോഗിച്ചു. സ്ഥിരവും താത്കാലികവുമായ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 7,500 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ