Narendra Modi: ‘ജനങ്ങളാണ് എന്റെ യജമാനന്മാര്‍, എന്റെ റിമോട്ട് കണ്‍ട്രോള്‍’; വിവാദങ്ങളില്‍ പ്രതികരിച്ച് മോദി
PM Modi Responds to Congress: പ്രധാനമന്ത്രിയുടെ അമ്മയെ ഉള്‍പ്പെടുത്തികൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച വീഡിയോ കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.
ഗുവാഹത്തി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളാണ് തന്റെ യജമാനന്മാരെന്നും തന്റെ റിമോട്ട് കണ്‍ട്രോള്‍ എന്നും മോദി പറഞ്ഞു. തന്നെയും അമ്മയെയും ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളിലാണ് മോദി കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം അസമിലെ ദരാങ്ങില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”എനിക്കറിയാം കോണ്‍ഗ്രസ് തന്നെ ലക്ഷ്യം വെച്ചിരിക്കുകയാണ്. അതുകണ്ട് താന്‍ കരയുകയാണെന്ന് അവര്‍ പറയും. ജനങ്ങളാണ് എന്റെ ദൈവം, ഞാന്‍ എന്റെ വേദന അവരുടെ മുന്നില്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ഞാനത് എവിടെ ചെയ്യും? അവരാണ് എന്റെ ജയമാനന്മാര്‍, എന്റെ ദൈവങ്ങള്‍, എന്റെ റിമോട്ട് കണ്‍ട്രോള്‍. എനിക്ക് മറ്റ് റിമോട്ട് കണ്‍ട്രോളുകളില്ല,” മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമ്മയെ ഉള്‍പ്പെടുത്തികൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച വീഡിയോ കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഹാര്‍ കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ വോട്ട് നേടാന്‍ തന്നെ ഉപയോഗിക്കരുതെന്നാണ് അമ്മ ഹീരാബെന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നത്.




വീഡിയോ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. സാഹിബിന്റെ സ്വപ്‌നങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നുവെന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, പ്രധാനമന്ത്രി നേരത്തെയും റിമോട്ട് കണ്‍ട്രോളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സോണിയ ഗാന്ധി മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍സിങിനെ നിയന്ത്രിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗാന്ധി കുടുംബത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ആണെന്നും ആരോപണമുയര്‍ത്തിയിരുന്നുവെങ്കിലും അവര്‍ അത് നിഷേധിച്ചു.