YouTuber Jyoti Malhotra: ‘പഹൽ​ഗാം ആക്രമണത്തിന് മുൻപ് ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചു’; വരുമാനത്തിന്‍റെ ഉറവിടം അന്വേഷിക്കും

Jyoti Malhotra's Espionage Case:ഇതുൾപ്പെടെ നിരവധി തവണ ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. പാകിസ്ഥാൻ സന്ദർശനത്തിനു പിന്നാലെ ചൈനയിലേക്കും ജ്യോതി യാത്രനടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

YouTuber Jyoti Malhotra: പഹൽ​ഗാം ആക്രമണത്തിന് മുൻപ് ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചു; വരുമാനത്തിന്‍റെ ഉറവിടം അന്വേഷിക്കും

Jyoti Malhotra

Published: 

19 May 2025 | 11:39 AM

ന്യൂഡൽ​ഹി: പാകിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര ജമ്മു പഹൽ​ഗാം ഭീകരാക്രമണത്തിനു മുൻപ് പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ്. ഇതുൾപ്പെടെ നിരവധി തവണ ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. പാകിസ്ഥാൻ സന്ദർശനത്തിനു പിന്നാലെ ചൈനയിലേക്കും ജ്യോതി യാത്രനടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

ജ്യോതി പാകിസ്ഥാൻ സന്ദർശനം നടത്തിയതെല്ലാം സ്പോൺസർമാരുടെ സഹായത്തോടെയാണ് എന്നാണ് പോലീസ് പറയുന്നത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ജ്യോതിയെ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണു നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി വീഡിയോ ചെയ്യുന്നവരെ കണ്ടുപിടിച്ച് പാക് രഹസ്യന്വേഷണ വിഭാ​ഗം റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഹിസാർ എസ്പി ശശാങ്ക് കുമാർ സാവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജ്യോതിയെയും ഇത്തരത്തിൽ റിക്രൂട്ട് ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന എന്നാണ് പറയുന്നത്.

Also Read:ഇഫ്താർ വിരുന്നില്‍ പങ്കെടുത്തു, പാക് ഉദ്യോഗസ്ഥരുമായി ജ്യോതി മൽഹോത്രയ്ക്ക് അടുത്തബന്ധം; തെളിവായി വ്ളോഗ്

അതേസമയം യുവതിയുടെ വരുമാനത്തിന്‍റെ ഉറവിടം സംബന്ധിച്ചും വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഹരിയാന പോലീസിനു പുറമെ കേന്ദ്ര ര​ഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. യൂട്യബിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ഇത്രയും വിദേശയാത്രകൾ ജ്യോതിക്ക് നടത്താൻ സാധിക്കില്ലെെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നത്. പുറത്ത് നിന്ന് യുവതിക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

ഇന്ത്യയുടെ തന്ത്രപ്രധാനവിവരങ്ങൾ പാക് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയെന്നും അന്വേഷണത്തിൽനിന്നു വ്യക്തമായിട്ടുണ്ടെന്നാണ് ഹരിയാന പോലീസ് പറയുന്നത്. പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഹൽ​ഗാം ആക്രമണത്തിന്റെ മുൻപ് ഇവർ നടത്തിയ പാക്ക് സന്ദർശനത്തിന്റെ വിവരങ്ങളും പോലീസ് പരിശോധിച്ചുവരുകയാണ്.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ