AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Passport: മേൽവിലാസവുമില്ല മാതാപിതാക്കളുടെ പേരുമില്ല; പാസ്പോർട്ടിൽ വമ്പൻ മാറ്റങ്ങൾ

Indian Passport Updates: 2025ല്‍ തന്നെ ഇന്ത്യയില്‍ ഇ പാസ്‌പോര്‍ട്ടുകള്‍ ലഭിച്ച് തുടങ്ങുമെന്നാണ് വിവരം. നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും കാഴ്ചയിലെങ്കിലും ചിപ്പുകളില്‍ ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ ഇനി അനുവദിക്കുന്നത് ഇ പാസ്‌പോര്‍ട്ട് ആയിരിക്കും.

Indian Passport: മേൽവിലാസവുമില്ല മാതാപിതാക്കളുടെ പേരുമില്ല; പാസ്പോർട്ടിൽ വമ്പൻ മാറ്റങ്ങൾ
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്Image Credit source: Social Media
shiji-mk
Shiji M K | Published: 19 May 2025 09:25 AM

ഒട്ടനവധി മാറ്റങ്ങളിലൂടെയാണ് പലപ്പോഴായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കടന്നുപോയിട്ടുള്ളത്. ഈ വര്‍ഷവും പാസ്‌പോര്‍ട്ടില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. 2025ല്‍ അഞ്ച് കാര്യങ്ങളിലാണ് മാറ്റമുണ്ടാകാന്‍ പോകുന്നതെന്നാണ് വിവരം. സാങ്കേതികമായി മികവും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍.

2025ല്‍ തന്നെ ഇന്ത്യയില്‍ ഇ പാസ്‌പോര്‍ട്ടുകള്‍ ലഭിച്ച് തുടങ്ങുമെന്നാണ് വിവരം. നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും കാഴ്ചയിലെങ്കിലും ചിപ്പുകളില്‍ ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ ഇനി അനുവദിക്കുന്നത് ഇ പാസ്‌പോര്‍ട്ട് ആയിരിക്കും.

2023 ഒക്‌ടോബര്‍ ഒന്നിന് ശേഷം ജനിച്ചവര്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനന സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധമാണ്. ജനന സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇവര്‍ വയസ് തെളിയിക്കുന്ന രേഖയായി സമര്‍പ്പിക്കേണ്ടത്.

കൂടാതെ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം നല്‍കുന്ന പതിവും ഈ വര്‍ഷം മുതല്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇനി മുതല്‍ ഡിജിറ്റലായി ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തും.

Also Read: Sharad Pawar: കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം ചൂഷണം ചെയ്യുമെന്ന എൻ്റെ മുന്നറിയിപ്പ് യുപിഎ സർക്കാർ അവഗണിച്ചു: ശരദ് പവാർ

പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേരും ഒഴിവാക്കും. അനാവശ്യമായി സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടി വരുന്നത് ഇതുവഴി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ വ്യത്യസ്ത നിറങ്ങള്‍ നല്‍കാനും നീക്കമുണ്ട്. സാധാരണ പാസ്‌പോര്‍ട്ടുകള്‍ക്ക് നീല നിറം, സര്‍ക്കാര്‍ ഒഫീഷ്യലുകളുടേതിന് വെള്ള നിറം, നയതന്ത്ര പാസ്‌പോര്‍ട്ടിന് മെറൂണ്‍ നിറം, താത്കാലിക പാസ്‌പോര്‍ട്ടിന് ചാര നിറം എന്നിങ്ങനെയായിരിക്കും.