AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Youth Found Dies in Kothamangalam: ‘മതംമാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു’; 23-കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് പിടിയിൽ

23-Year‑Old Woman Found Dead: സംഭവത്തിൽ ആൺസുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

Youth Found Dies in Kothamangalam: ‘മതംമാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു’; 23-കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് പിടിയിൽ
SonaImage Credit source: social media
sarika-kp
Sarika KP | Updated On: 11 Aug 2025 11:51 AM

കൊച്ചി: കോതമം​ഗലത്ത് 23-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകൾ സോനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺസുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മ ബിന്ദു പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്.

സംഭവത്തിനു പിന്നാലെ സോനയുടെ ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുത്തത്. ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.

കോളേജ് കാലത്ത് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിന്റെ സമ്മതത്തോടെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. എന്നാൽ വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് റമീസും കുടുംബവും ആവശ്യപ്പെട്ടു. ഇതിനു സോന തയാറായിരുന്നു. സോനയുടെ പിതാവ് മരിച്ച് ദിവസങ്ങളായിട്ടുള്ളുവെന്നും അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്നും യുവതിയുടെ സഹോദരൻ റമീസിനോട് പറഞ്ഞു.

Also Read:വയോധികയുടെ മാല മോഷ്ടിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

എന്നാൽ ഇതിനിടെയിൽ റമീസിനെ അനാശാസ്യത്തിന്റെ പേരിൽ ലോഡ്ജിൽനിന്നു കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഇതറിഞ്ഞ സോന മതം മാറാൻ തയ്യാറല്ലെന്ന് റമീസിനെയും കുടുംബത്തെയും അറിയിക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ താത്പര്യമാണെന്നും റജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നും സോന പറഞ്ഞു. തുടർന്ന് കൂട്ടുക്കാരിയു‍ടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ സോനയെ ആലുവയിൽ റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് റമീസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

റമീസിന്റെ വീട്ടിൽ എത്തിച്ച് പൂട്ടിയിച്ച് മർദിച്ചു. മതം മാറാതെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും പൊന്നാനിയിൽ പോകണമെന്നും റമീസ് പറഞ്ഞു. എന്നാൽ ഇതിനു ശേഷം വീട്ടിലെത്തിയ സോന ആത്മഹത്യ ആത്മഹത്യ ചെയ്യുകയായിരുന്നു.