Kerala Rain Alert: മഴ പോയോ? കേരളത്തില്‍ മുന്നറിയിപ്പില്‍ മാറ്റം
Kerala Weather Forecast August 11: ഓഗസ്റ്റ് 10 ഞായര്‍ മുതല്‍ ഓഗസ്റ്റ് 14 വ്യാഴം വരെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റുണ്ടാകുമെന്നാണ് പ്രവചനം.
തിരുവനന്തപുരം: കേരളത്തില്‍ മഴയ്ക്ക് ശമനം. ഓഗസ്റ്റ് 11 തിങ്കളാഴ്ച, ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകില്ലെന്നാണ് വിവരം. മത്സ്യബന്ധനത്തിനും വിലക്കുകളൊന്നുമില്ല. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഓഗസ്റ്റ് 10 ഞായര്‍ മുതല്‍ ഓഗസ്റ്റ് 14 വ്യാഴം വരെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റുണ്ടാകുമെന്നാണ് പ്രവചനം.
ഇന്ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റിന് സാധ്യതയുണ്ട്.




Also Read: Kerala Rain Alert: മഴ തുടരും! സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കാറ്റ് ശക്തമായേക്കും
ഓഗസ്റ്റ് 12 ചൊവ്വ, വടക്കന്‍ ഗുജറാത്ത് തീരം അതിനോട് ചേര്‍ന്നുള്ള വടക്ക് കിഴക്കന്‍ അറബിക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍-മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിന് സാധ്യത.