AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kothamangalam Sona Death Case: റമീസ് അറസ്റ്റില്‍; കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും

Kothamangalam Sona Death Case: സോനയുടെ ആത്മഹത്യയിൽ റമീസിനെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പൊലീസ് പരിശോധിച്ചിരുന്നു.

Kothamangalam Sona Death Case: റമീസ് അറസ്റ്റില്‍; കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും
സോന, റമീസ്Image Credit source: social media
nithya
Nithya Vinu | Published: 11 Aug 2025 15:00 PM

കോതമം​ഗലം: ടിടിസി വിദ്യാർഥിനി സോനയുടെ മരണത്തിൽ ആൺസുഹൃത്ത് റമീസ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടുക്കാരെയും പ്രതിചേർത്തേക്കും.

സോനയുടെ ആത്മഹത്യയിൽ റമീസിനെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പൊലീസ് പരിശോധിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ മരിച്ചോളാൻ റമീസ് പറയുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. സോനയെ റമീസ് മര്‍ദിച്ചതിന്റെ തെളിവുകളും കണ്ടെടുത്തു.

ALSO READ: ‘മതംമാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു’; 23-കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് പിടിയിൽ

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ സോനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ സോനയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സ്വദേശിയായ റമീസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇരുവരും കോളേജ് കാലം മുതലേ പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ മതം മാറണമെന്ന് റമീസും കുടുംബവും ആവശ്യപ്പെട്ടു. ഇതിനിടെയിൽ റമീസിനെ അനാശാസ്യത്തിന്റെ പേരിൽ ലോഡ്ജിൽ നിന്നു പിടിച്ചു. തുടർന്ന് മതം മാറാൻ തയ്യാറല്ലെന്നും എന്നാൽ വിവാഹം കഴിക്കാൻ താത്പര്യമാണ്, രജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നും സോന പറയുകയായിരുന്നു. ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നുവെന്നും സോനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.