Wayanad: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം; വയനാട്ടിൽ പോലീസുകാർക്കെതിരെ കൂട്ട നടപടി

Police Officers Suspended: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച പോലീസുകാരെ സസ്പൻഡ് ചെയ്തു. വയനാട് വൈത്തിരിയിലാണ് സംഭവം.

Wayanad: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം; വയനാട്ടിൽ പോലീസുകാർക്കെതിരെ കൂട്ട നടപടി

പ്രതീകാത്മക ചിത്രം

Published: 

21 Sep 2025 06:25 AM

വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ കൂട്ട നടപടി. സംഭവത്തിൽ വയനാട് വൈത്തിരി സ്റ്റേഷനിലെ നാല് പോലീസുകാരെ സസ്പൻഡ് ചെയ്തു. വൈത്തിരി സ്റ്റേഷൻ എസ്എച്ച്ഒ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തത്. പിടിച്ചെടുത്ത കുഴൽപ്പണം റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

Also Read: Thiruvananthapuram Accident: ദേഹത്തേക്ക് തെങ്ങ് മറിഞ്ഞുവീണു, തിരുവനന്തപുരത്ത് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഈ മാസം 15നാണ് സംഭവം നടന്നത്. ചുണ്ടേൽ സ്വദേശിയുടെ പക്കൽ നിന്നാണ് പോലീസ് 3.3 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. മലപ്പുറം സ്വദേശികൾക്ക് കൈമാറാനായിരുന്നു ഈ പണം കൊണ്ടുവന്നത്. കുഴൽപ്പണം പിടികൂടിയെങ്കിലും ഇത് റിപ്പോർട്ട് ചെയ്യുകയോ ഇതേപ്പറ്റി അന്വേഷണം നടക്കുകയോ ഉണ്ടായില്ല. ഇതോടെ പണം നഷ്ടപ്പെട്ട ചുണ്ടേൽ സ്വദേശി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതിനൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി നടത്തിയ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയതായി കണ്ടെത്തി. തുടർന്ന് ഉത്തര മേഖലാ ഐജി രാജ്‌പാൽ മീണ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും