AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

യുവാവിന്റെ സ്വകാര്യ ഭാഗത്ത് മെറ്റൽ നട്ട് കുടുങ്ങി; ചികിത്സ തേടിയിട്ടും ഫലമില്ല; ഒടുവില്‍ രക്ഷയായത് ഫയര്‍ഫോഴ്സ്

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആണ് സംഭവം. ആശുപത്രിയിൽ ചികിത്സ തേടി ഫലമില്ലാതെ വന്നതോടെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

യുവാവിന്റെ സ്വകാര്യ ഭാഗത്ത് മെറ്റൽ നട്ട് കുടുങ്ങി; ചികിത്സ തേടിയിട്ടും ഫലമില്ല; ഒടുവില്‍ രക്ഷയായത് ഫയര്‍ഫോഴ്സ്
പ്രതീകാത്മക ചിത്രം Image Credit source: Facebook
Nandha Das
Nandha Das | Updated On: 27 Mar 2025 | 09:12 AM

കാഞ്ഞങ്ങാട് (കാസർഗോഡ്): യുവാവിന്റെ സ്വകാര്യ ഭാഗത്ത് മെറ്റൽ നട്ട് കുടുങ്ങി. 46കാരന് ഒടുവിൽ രക്ഷയായത് ഫയർഫോഴ്‌സ്. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. യുവാവ് ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ അവിടുത്തെ ഡോക്ടർ ആണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. മെറ്റൽ നട്ട് കുടുങ്ങിയത് മൂലം മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെയേറെ പ്രയാസപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആണ് സംഭവം. ആശുപത്രിയിൽ ചികിത്സ തേടി ഫലമില്ലാതെ വന്നതോടെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് നട്ട് മുറിച്ചുമാറ്റാനായത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് യുവാവിന്റെ സ്വകാര്യ ഭാഗത്ത് കുടുങ്ങി പോയത്.

ALSO READ: കുഞ്ഞിന്റെ ജനനം ആഘോഷിച്ചത് ലഹരി പാർട്ടി നടത്തി; കൊല്ലത്ത് നാല് യുവാക്കൾ അറസ്റ്റിൽ

മദ്യ ലഹരിയിൽ ബോധമില്ലാതിരുന്ന സമയത്ത് അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവിന്റെ മൊഴി. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാകുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും വ്യക്തമാക്കി. നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നത് കൊണ്ട് തന്നെ സ്വകാര്യ ഭാഗത്ത് ക്ഷതമേൽക്കാൻ സാധ്യത വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച ശേഷം ഒരുപാട് സമയം എടുത്താണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചു മാറ്റിയത്.

സ്വകാര്യ ഭാഗത്ത് കുടുങ്ങിയ നട്ട് ഊരിയെടുക്കാൻ കഴിഞ്ഞ രണ്ട് ദിവസമായി യുവാവ് സ്വയം ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.