Fever Death: ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു; ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്
Boy Dies of Fever in Idamalakudi: കടുത്ത പനി ബാധിച്ച കുട്ടിയെ കിലോമീറ്ററുകളോളും ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്

കാർത്തിക്ക്
ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശി മൂർത്തി-ഉഷ ദമ്പതികളുടെ അഞ്ചുവയസ്സുളള മകൻ കാർത്തിക്ക് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയെ കിലോമീറ്ററുകളോളും ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്
എന്നാൽ അവിടെ നിന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അടിമാലി താലൂക്കാശുപത്രിയിലേക്കത്തും മുന്‍പ് വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം തിരികെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
Also Read:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
പോസ്റ്റ്മാർട്ടം പൂർത്തിയാക്കി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയതും കിലേമീറ്ററുകൾ ചുമന്നാണ്. കുറച്ച് നാൾ മുൻപ് ഈ വഴിയിലൂടെ ജീപ്പ് പോകുമായിരുന്ന എന്നാൽ ഇപ്പോൾ പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. മഴപെയ്ത് റോഡ് ഗതാഗത യോഗ്യമല്ലാതായി എന്നാണ് നാട്ടുകാർ പറയുന്നത്.