Shigella Outbreak: സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് 6 പേർക്ക്
Shigella Outbreak: Kerala Reports 6 New Cases: നിലവിൽ കോഴിക്കോട് ജില്ലയിൽ മാത്രം 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 32 പേർക്കും രോഗബാധ ഉണ്ടായി. വയനാട് 26 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, തിരുവനന്തപുരത്ത് 18 പേർക്കും, തൃശൂർ, കൊല്ലം ജില്ലകളിൽ 13 വീതം പേർക്കും രോഗബാധ ഉണ്ടായി. കണ്ണൂരിൽ 11 കേസുകളും, ആലപ്പുഴയിൽ അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ 4 പേർക്കും, ഇടുക്കി, പാലക്കട് ജില്ലകളിൽ 3 വീതം പേർക്കും രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കൂടി ഷിഗെല്ലാ രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാല് പേർക്കും, മലപ്പുറത്ത് രണ്ട് പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 273 ആയി ഉയർന്നു. ജൂൺ മാസത്തിൽ മാത്രം 197 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ജൂൺ മാസത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്.
നിലവിൽ കോഴിക്കോട് ജില്ലയിൽ മാത്രം 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 32 പേർക്കും രോഗബാധ ഉണ്ടായി. വയനാട് 26 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, തിരുവനന്തപുരത്ത് 18 പേർക്കും, തൃശൂർ, കൊല്ലം ജില്ലകളിൽ 13 വീതം പേർക്കും രോഗബാധ ഉണ്ടായി. കണ്ണൂരിൽ 11 കേസുകളും, ആലപ്പുഴയിൽ അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ 4 പേർക്കും, ഇടുക്കി, പാലക്കട് ജില്ലകളിൽ 3 വീതം പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ കോഴിക്കോട്, വയനാട്, തൃശൂർ ആലപ്പുഴ എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിടുള്ളത്.
എന്താണ് ഷിഗെല്ല?
ഷിഗെല്ല എന്ന ബാക്ടീരിയ മൂലം കുടലിനെ ബാധിക്കുന്ന ഒരു ഗുരുതര അണുബാധയാണിത്. ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ അപകടകരമായ അവസ്ഥയിലേക്ക് ഈ രോഗം മാറിയേക്കാം. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതോ കേടായതോ ആയ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും അണുബാധ ഉണ്ടാകാം.
അതിശക്തമായ വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് രോഗബാധ ഗുരുതരമാകാൻ സാധ്യത കൂടുതൽ.
Also Read: ശബരിമല സ്വർണ്ണക്കൊള്ളയിൽ പി.എസ് പ്രശാന്തും പ്രതി; 2025-ലെ കൊള്ള ഗൂഢാലോചനയുടെ തുടർച്ചയെന്ന് എസ്.ഐ.ടി
ഭക്ഷണ കാര്യങ്ങളിൽ കർശന ജാഗ്രത
മുട്ട, ഇറച്ചി, പാൽ, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഈ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കുമെന്നതിനാൽ പഴകിയതും തണുപ്പിച്ചതുമായ ആഹാര സാധനങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് ഷിഗെല്ലയെ അകറ്റിനിർത്താനുള്ള പ്രധാന മാർഗ്ഗം.
രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്
വയറിളക്കമോ മറ്റ് ലക്ഷണങ്ങളോ പ്രത്യക്ഷപ്പെട്ടാൽ നിർജലീകരണം തടയുന്നതിനായി ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആർ.എസ് (ORS) ലായനി എന്നിവ ധാരാളമായി കുടിക്കുക. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.
English Summary
Kerala reported six new Shigella cases today—four in Kozhikode and two in Malappuram—bringing the year’s total to 273. June witnessed a severe spike with 197 confirmed cases and six deaths. Kozhikode, Wayanad, and Malappuram remain the worst-affected districts, recording the highest number of infections.