AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Student Death: പെട്രോൾ പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ ചരക്ക് ലോറിയിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

17-year-Old Student Died in an Accident: വിദ്യാർത്ഥികൾ ബൈക്കിൽ പെട്രോൾ അടിക്കാനായി പമ്പിലേക്ക് തിരിക്കുന്നതിനിടെ ലോറിയുടെ പിൻഭാ​ഗം വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുപോയി. തലയിടിച്ചാണ് ഇരുവരും വീണത്.

Thrissur Student Death: പെട്രോൾ പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ ചരക്ക് ലോറിയിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്
Thrissur Student Death
Sarika KP
Sarika KP | Published: 14 Apr 2025 | 02:12 PM

തൃശൂർ: തൃശൂർ കുന്നംകുളത്ത് ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് അംബേദ്‌കർ നഗർ കോട്ടപ്പുറത്ത് വിജുവിന്റെ മകൻ ​ഗൗതം (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെ പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പതിനേഴുക്കാരന് ​ഗുരുതര പരിക്കേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വിദ്യാർത്ഥികൾ ബൈക്കിൽ പെട്രോൾ അടിക്കാനായി പമ്പിലേക്ക് തിരിക്കുന്നതിനിടെ ലോറിയുടെ പിൻഭാ​ഗം വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുപോയി. തലയിടിച്ചാണ് ഇരുവരും വീണത്. ഇടിച്ച ലോറി നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടനെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് കണ്ണേത്ത് മനുവിനെ (17) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

ഗൗതമിന്‍റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. കോക്കൂർ സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗൗതം. മാതാവ്: രജില. സഹോദരങ്ങൾ: വൈഗ, ഭഗത്. ഇടിച്ച ശേഷം നിർത്താതെ പോയ ലോറി കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.