Premature Baby Abandoned: അച്ഛനുമമ്മയുമുണ്ടായിട്ടും അവൾ അനാഥ! എന്‍ഐസിയുവില്‍ 23 ദിവസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങി

23-Day-Old Premature Baby Abandoned: 23 ദിവസം പ്രായമായ കുഞ്ഞ് ആശുപത്രിയിലെ നിയോനേറ്റൽ ഐസിയുവിൽ ഓക്സിജൻ മാസ്ക് ധരിച്ചു കിടക്കുകയാണ്. ‘ബേബി ഓഫ് രഞ്ജിത’ എന്ന് പേരിൽ അറിയപ്പെടുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.

Premature Baby Abandoned: അച്ഛനുമമ്മയുമുണ്ടായിട്ടും അവൾ അനാഥ! എന്‍ഐസിയുവില്‍ 23 ദിവസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങി

Represental Image

Published: 

21 Feb 2025 09:05 AM

അച്ഛനുമമ്മയുമുണ്ടായിട്ടും അവൾ അനാഥയായതിന്റെ ആകുലതയിലാണ് കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ഡോക്ടർമാർ. 23 ദിവസം പ്രായമായ കുഞ്ഞ് ആശുപത്രിയിലെ നിയോനേറ്റൽ ഐസിയുവിൽ ഓക്സിജൻ മാസ്ക് ധരിച്ചു കിടക്കുകയാണ്. ‘ബേബി ഓഫ് രഞ്ജിത’ എന്ന് പേരിൽ അറിയപ്പെടുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.

കോട്ടയത്തെ ഫിഷ്ഫാമിൽ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളായ മംഗളേശ്വരും രഞ്ജിതയുമാണ് കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതായാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോകുന്ന സമയത്ത് ട്രെയിനില്‍വച്ച് രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായതിനു പിന്നാലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 29ന് ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

Also Read:കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; അമ്മയുടെ മൃതദേഹം പുതപ്പു കൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിൽ, സഹോദരിയെ വിവരമറിയിക്കണമെന്ന് കുറിപ്പ്

28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ച. ഇതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കു‍ഞ്ഞിനെ ലൂർദ് ആശുപത്രിയിലെ എൻഐസിയുവിലേക്കു മാറ്റിയത്. അമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയിൽ രണ്ടിടത്തും അച്ഛൻ മാറി മാറി നിന്നു. എന്നാൽ ആരോ​ഗ്യ നില മെച്ചപ്പെട്ടതോടെ അമ്മയെ കഴിഞ്ഞ മാസം 31-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ ഇതിനു ശേഷം മകളെ കാണാൻ ഇവർ എത്തിയില്ല.പിന്നീടാണ് ഇവർ നാട്ടിലേക്ക് മടങ്ങിയ കാര്യം അറിയുന്നത്. തുടർന്ന് ഫോൺ വിളിച്ച് ബന്ധപ്പെടാൻ ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും കോൾ കിട്ടിയില്ല.

ആശുപത്രിയിലെ ശിശുരോഗ വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിലാണ് കുട്ടി.നിലവിൽ ആരോ​ഗ്യനില മെച്ചപ്പട്ടതായാണ് വിവരം. എന്നാൽ ഇനിയും ആശുപത്രിയിൽ തുടരേണ്ടതായാണ് വിവരം. സംഭവത്തിൽ പോലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ഏറ്റെടുക്കാമെന്നു ശിശുക്ഷേമ സമിതി ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്