Crime News: വീടിന്‍റെ ഓടിളക്കി അകത്ത് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ ഇയാൾ സ്പർശിച്ചതോടെ കുട്ടി ബഹളം വയ്ക്കുകയായിരുന്നു. മാതാവും പെൺകുട്ടിയും വീടിനുള്ളിലെ വെളിച്ചത്തിൽ പ്രതി പിൻവാതിലിലൂടെ ഓടിപ്പോകുന്നത് കണ്ടു.
മലപ്പുറം: പൊന്നാനിയിൽ വീടിന്റെ ഓടിളക്കി അകത്തു കയറി മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ആനപ്പടി സ്വദേശി അക്ബറിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ ഇയാൾ സ്പർശിച്ചതോടെ കുട്ടി ബഹളം വയ്ക്കുകയായിരുന്നു. മാതാവും പെൺകുട്ടിയും വീടിനുള്ളിലെ വെളിച്ചത്തിൽ പ്രതി പിൻവാതിലിലൂടെ ഓടിപ്പോകുന്നത് കണ്ടു. എന്നാൽ പരിസരവാസികൾ പോലീസുമായി ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
എന്നാൽ പിടിയിലായ പ്രതി പ്രദേശത്തെ പെൺകുട്ടികൾ കുളിക്കുന്ന സ്ഥലത്തും അലക്കുന്ന സ്ഥലത്തും സംശയാസ്പദമായ രീതിയിൽ പലപ്പോഴും ചുറ്റിത്തിരിയാറുണ്ട്. ഇതിനെ തുടർന്ന് പല സമയത്തും ഇയാളെ നാട്ടുകാർ പിടികൂടി താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തതാണ്. ഈ സംഭവം ഉണ്ടായ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് അവിവാഹിതനും ലഹരിക്കടിമയുമായ ഈ പ്രതി രാത്രിയിൽ ചുറ്റിത്തിരിഞ്ഞുവരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു.
എന്നാൽ സ്ഥിരമായി പ്രദേശത്ത് കണ്ടിരുന്ന ഇയാളെ ഈ സംഭവത്തിനുശേഷം കാണാനില്ലെന്ന് പരിസരവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അങ്ങനെയാണ് പ്രതിയെ സ്ഥിരീകരിക്കാൻ സാധിച്ചത്. അതേസമയം ഇയാൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
150 ലിറ്റർ ഗോവൻ നിർമ്മിത മദ്യവുമായി കൊല്ലം സ്വദേശി പിടിയിൽ
കൊല്ലം: കൊല്ലത്ത് 150 ലിറ്റർ ഗോവൻ നിർമ്മിത മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് പോലീസിന്റെ പിടിയിലായത്. പൂജാ അവധി മുന്നിൽകണ്ട് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന മദ്യമാണ് പോലീസ് പിടികൂടിയത്. ഡാനി ജേക്കബിന്റെ കൂട്ടാളിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ബിവറേജസ് അവധി ദിനങ്ങളിൽ ആവശ്യക്കാർക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നൽകുന്നതാണ് ജേക്കബിന്റെ രീതി.