Shakti Cyclone: ശക്തി ചുഴലിക്കാറ്റ് എത്തുന്നു? അറബിക്കടലിലെ പുതിയ ചുഴലിയില്‍ കേരളം കരുതണോ?
Cyclone Shakti likely to be formed soon: അതി തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ 'ശക്തി' എന്ന പേരാകും നല്‍കുക. ശ്രീലങ്കയാണ് ഈ പേര് നിര്‍ദ്ദേശിച്ചത്
വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് വിലയിരുത്തല്‍. നിലവിലുള്ള അതി തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ‘ശക്തി’ എന്ന പേരാകും നല്‍കുക. ശ്രീലങ്കയാണ് ഈ പേര് നിര്‍ദ്ദേശിച്ചത്. നിലവില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ, കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ ഒറ്റപ്പെട്ട മഴയുണ്ടായേക്കും. കാലാവസ്ഥ വകുപ്പിന്റെ വരും മണിക്കൂറിലെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.
വടക്കുകിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറോട്ട് നീങ്ങിയതായും ഇന്ന് രാവിലെ 8.30ന് ദ്വാരകയ്ക്ക് 240 കി.മീ അകലെ പടിഞ്ഞാറന്‍ പ്രദേശത്ത് കേന്ദ്രീകരിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കമെന്നാണ് മുന്നറിയിപ്പ്. അതിനുശേഷം, ഇത് ആദ്യം പടിഞ്ഞാറോട്ടും പിന്നീട് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറോട്ടും നീങ്ങുകയും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തീവ്രമായ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും ഐഎംഡി വ്യക്തമാക്കി.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഗോപാല്‍പൂരിന് സമീപം കരയില്‍ പ്രവേശിച്ചു. ആദ്യം ഒഡീഷയുടെ ഉൾഭാഗത്ത് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലും പിന്നീട് വടക്കൻ ഛത്തീസ്ഗഢിൽ വടക്കോട്ടും നീങ്ങാനും അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുർബലമാകാനും സാധ്യതയുണ്ട്.
Also Read: Kerala Rain Alert: മഴ കുറഞ്ഞോ? മുന്നറിയിപ്പില്ല; ഈ ജില്ലകളിൽ വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത
ശക്തി ചുഴലിക്കാറ്റ്
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും ഏഷ്യ ആൻഡ് ദി പസഫിക് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷനും നിയന്ത്രിക്കുന്ന 2004ല്‍ സ്ഥാപിതമായ റീജിയണല്‍ നേമിങ് സിസ്റ്റമാണ് ബംഗാള്‍ ഉള്‍ക്കടലിലെയും, അറബിക്കടലിലെയും ചുഴലിക്കാറ്റുകള്‍കക്ക് പേര് നല്‍കുന്നത്. ഈ സിസ്റ്റത്തിന്റെ ഭാഗമായി അടുത്ത ചുഴലിക്കാറ്റിന് ശ്രീലങ്ക നിര്‍ദ്ദേശിച്ച പേരാണ് നല്‍കേണ്ടത്. അങ്ങനെയാണ് ശക്തി എന്ന പേര് വന്നത്.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, തായ്‌ലൻഡ് എന്നീ എട്ട് രാജ്യങ്ങളാണ് ഈ സിസ്റ്റം പ്രകാരം പേര് നല്‍കാറുള്ളത്. പേരുകള്‍ നിഷ്പക്ഷമായിരിക്കണം. അതായത്. മതം, രാഷ്ട്രീയം, സംസ്‌കാരം എന്നിവ ഉള്‍ക്കൊള്ളുന്നതാകരുത്.
The Deep #Depression over northeast #Arabian #Sea moved northwestwards with a speed of 12 kmph during last 6 hours and lay centered at 0830 hrs IST of today, the 3rd October, 2025 over the same region near latitude 21.5N and longitude 67.0E, about 240 km wests-outhwest of Dwarka pic.twitter.com/AnUrxGEm2I
— India Meteorological Department (@Indiametdept) October 3, 2025