AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഓണം ബമ്പർ എടുത്തില്ലേ, നറുക്കെടുപ്പ് നാളെ; ഇത്തവണയും ഒന്നാം സമ്മാനം ഈ ജില്ലയ്ക്കോ?

Onam Bumper 2025: ഈ വർഷത്തെ ഭാഗ്യശാലിയെ അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. നേരത്തെ സെപ്റ്റംബർ 27നായിരുന്നു തിരുവോണം ബമ്പർ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. ലോട്ടറി അടിച്ചാൽ ആദ്യം ബാങ്കിനെയോ ഭാഗ്യക്കുറി ഓഫീസിനെയോ സമീപിക്കുക.

Onam Bumper 2025: ഓണം ബമ്പർ എടുത്തില്ലേ, നറുക്കെടുപ്പ് നാളെ; ഇത്തവണയും ഒന്നാം സമ്മാനം ഈ ജില്ലയ്ക്കോ?
Onam Bumper Image Credit source: social media
Nithya Vinu
Nithya Vinu | Published: 03 Oct 2025 | 01:23 PM

തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പ് നാളെ, (ഓക്ടോബർ നാല്, ശനിയാഴ്ച) നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. ഈ വർഷത്തെ ഭാഗ്യശാലിയെ അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. നേരത്തെ സെപ്റ്റംബർ 27നായിരുന്നു തിരുവോണം ബമ്പർ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഒക്ടോബർ നാലിലേക്ക് മാറ്റുകയായിരുന്നു.

ഓണം ബമ്പര്‍ സമ്മാനഘടന

ഒന്നാം സമ്മാനം – 25 കോടി രൂപ

രണ്ടാം സമ്മാനം – 1 കോടി രൂപ വീതം 20 പേര്‍ക്ക്

മൂന്നാം സമ്മാനം – 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക്

നാലാം സമ്മാനം – 5 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക്

അഞ്ചാം സമ്മാനം – 2 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക്

ആറാം സമ്മാനം – 5000 രൂപ

ഏഴാം സമ്മാനം – 2000 രൂപ

എട്ടാം സമ്മാനം – 1000 രൂപ

ഒമ്പതാം സമ്മാനം – 500 രൂപ

സമാശ്വാസ സമ്മാനം – 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

ഓണം ബമ്പർ അടിച്ചാൽ എന്ത് ചെയ്യണം?

ലോട്ടറി അടിച്ചാൽ ആദ്യം ബാങ്കിനെയോ ഭാഗ്യക്കുറി ഓഫീസിനെയോ സമീപിക്കുക. തുടർന്ന് അവർ നിർദേശിക്കുന്ന രേഖകൾ കൈമാറി അപേക്ഷ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിന് പുറത്ത് പേരും മേൽവിലാസവും രേഖപ്പെടുത്താൻ ലോട്ടറി വകുപ്പ് നിർദ്ദേശിക്കും. തുക കൈപ്പറ്റുന്നതിനായി ടിക്കറ്റിൻ്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പിയെടുത്ത്, ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തുക. ലോട്ടറി വെബ്സൈറ്റിൽ നിന്നും സ്റ്റാമ്പ് രതീത് ഡൗൺലോഡ് ചെയ്തെടുത്ത് 1 രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് വിവരങ്ങൾ പൂരിപ്പിച്ച് നൽകാം. അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡും നിർബന്ധമായി സമർപ്പിക്കേണ്ടതുണ്ട്.

ഭാഗ്യം ഏത് ജില്ലയ്ക്ക്?

ഇത് വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതല്‍ ബമ്പർ അടിച്ചിരുന്ന ജില്ല പാലക്കാടാണ്. അതുകൊണ്ട് ഇത്തവണയും പാലക്കാടുള്ളയാള്‍ക്കായിരിക്കുമോ വിജയം എന്നാണ് കേരളക്കര ഉറ്റുനോക്കുന്നത്. ഇതുവരെ വിറ്റഴിഞ്ഞ 80 ലക്ഷത്തോളം ടിക്കറ്റുകളിൽ ഏറ്റവും കൂടുതൽ വിറ്റത് പാലക്കാട് ജില്ലയിലാണ്, 17 ലക്ഷത്തോളം ടിക്കറ്റുകൾ.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)