Actress Assault Case: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അഭിഭാഷകയ്ക്ക് തിരിച്ചടി, വിചാരണ ജഡ്ജിക്കെതിരായ ഹർജി തള്ളി

Actress Assault Case Update: കേസിൻ്റെ വിചാരണയ്ക്കിടെ അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിൽ നടപടി ആവശ്യപ്പെട്ടായിരുന്നു അഡ്വ. ടി ബി മിനി ഹർജി നൽകിയത്. കേസ് പരിഗണിക്കുമ്പോൾ ടി ബി മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം. 

Actress Assault Case: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അഭിഭാഷകയ്ക്ക് തിരിച്ചടി, വിചാരണ ജഡ്ജിക്കെതിരായ ഹർജി തള്ളി

Judge Honey Varghese, Adv. T B Mini

Published: 

17 Nov 2026 | 12:59 PM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയ്ക്ക് തിരിച്ചടി. വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നൽകിയ ഹർജി കോടതി തള്ളി. വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന അഭിഭാഷക ടി ബി മിനിയുടെ ഹർജിയാണ് തള്ളിയത്. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചു എന്നായിരുന്നു മിനിയുടെ പരാതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇന്ന് ഹർജി തള്ളിയത്.

കേസിൻ്റെ വിചാരണയ്ക്കിടെ അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിൽ നടപടി ആവശ്യപ്പെട്ടായിരുന്നു അഡ്വ. ടി ബി മിനി ഹർജി നൽകിയത്. കേസ് പരിഗണിക്കുമ്പോൾ ടി ബി മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം. ഇത് അപകീർത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ALSO READ: മെഡിക്കൽ വിദ്യാർഥിനി സാവര്യയെ ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്: സഹപാഠിയായ പ്രതിക്ക് എട്ടരവർഷം തടവ്

2026 ജനുവരി 12നാണ് ജഡ്ജി അഭിഭാഷയ്ക്കെതിരെ ഇത്തരമൊരു പരാമർശം നടത്തിയത്. ഈ പരാമർശം കാരണം തൻറെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബർ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഹർജിയിൽ ടിബി മിനി വ്യക്തമാക്കുന്നു. നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അഡ്വക്കറ്റ് ജനറലിന് ടി ബി മിനി പരാതി നൽകിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വിചാരണ ജഡ്ജിക്കെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്. എന്നാൽ അഭിഭാഷക ടി ബി മിനിയുടെ ഹർജി തള്ളിയ ഹൈക്കോടതി, മാധ്യമങ്ങൾ കോടതിയിലുണ്ടോ എന്ന് നേക്കേണ്ടതില്ലെന്നും നിരീക്ഷിച്ചു. ജുഡീഷ്യൽ റെക്കോർഡ്സിൽ പരമാർശങ്ങൾ വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് 2019ൽ ഹണി എം വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്.

കേസിന്റെ വാദത്തിനിടയിൽ, മാധ്യമപ്രവർത്തകരുടെ സാന്നിധ്യം അറിഞ്ഞുകൊണ്ട് തന്നെയാണ് ജഡ്ജി ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും ഹർജിക്കാരിയുടെ അഭിഭാഷകർ ഹൈക്കോടതിയിൽ വാദിച്ചു. ഒരു വനിതാ അഭിഭാഷകയ്ക്ക് കോടതിയിൽ നിന്നും നേരിടേണ്ടിവന്ന ഈ അപമാനകരമായ അനുഭവം നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കമാണെന്നും ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ ഈ വാദങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഹർജി തള്ളിയത്.

English Summary:

Kerala High Court on Tuesday dismissed a plea filed by advocate TB Mini, who represented the survivor in the 2017 actress assault case, seeking contempt of court action against judge Honey M Varghese who conducted the trial.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?