AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Attack Case Verdict : അന്തിമ വിധിയായിട്ടില്ല, കാത്തിരിക്കാമെന്ന് ബി സന്ധ്യ; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍; നിയമപോരാട്ടം തുടരും

Actress Attack Case Verdict Updates: ദിലീപ് അടക്കമുള്ള അവസാന ആറു പ്രതികളെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യത.

Actress Attack Case Verdict : അന്തിമ വിധിയായിട്ടില്ല, കാത്തിരിക്കാമെന്ന് ബി സന്ധ്യ; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍; നിയമപോരാട്ടം തുടരും
DileepImage Credit source: Dileep-Facebook
jayadevan-am
Jayadevan AM | Updated On: 08 Dec 2025 12:33 PM

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അടക്കമുള്ള അവസാന ആറു പ്രതികളെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധ്യത.  നീതിക്കു വേണ്ടി അന്വേഷണസംഘവും പ്രോസിക്യൂഷനും മേല്‍ക്കോടതിയില്‍ പോരാടുമെന്ന് കരുതുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചു. മാറി മാറി വന്ന മൂന്ന് പ്രോസിക്യൂട്ടര്‍മാരും നല്ല രീതിയിലാണ് ജോലി ചെയ്തത്. ഈ സംഭവത്തിന് ശേഷം സിനിമാ മേഖലയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ വന്നുവെന്നാണ് വിശ്വസിക്കുന്നതെന്ന് സന്ധ്യ പ്രതികരിച്ചു.

“അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനുമുണ്ടാകും. മുന്നോട്ടുപോവുക തന്നെ ചെയ്യും. ഒരുപാട് വെല്ലുവിളികള്‍ ഈ ട്രയലില്‍ നേരിട്ടിട്ടുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നീതിക്കു വേണ്ടി അന്വേഷണസംഘവും പ്രോസിക്യൂഷനും മേല്‍ക്കോടതിയില്‍ പോരാടുമെന്ന് കരുതുന്നു. അന്തിമ വിധിയായിട്ടില്ലല്ലോ. നമുക്ക് കാത്തിരിക്കാം”, സന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Also Read: Actress Attack Case Verdict : ആദ്യ ആറു പ്രതികളും കുറ്റക്കാരെന്ന് കോടതി, ദിലീപ് കുറ്റവിമുക്തന്‍

ആദ്യ ആറു പേരും കുറ്റക്കാര്‍

പള്‍സര്‍ സുനി അടക്കമുള്ള ആദ്യ ആറു പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷാവിധി 12ന് പ്രഖ്യാപിക്കും. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. എട്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് വിധിയെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ നിയമപോരാട്ടം ഇനിയും തുടരും.

Also Read: Actress Attack Case Verdict : ആദ്യ ആറു പ്രതികളും കുറ്റക്കാരെന്ന് കോടതി, ദിലീപ് കുറ്റവിമുക്തന്‍

കേസിന്റെ നാള്‍വഴി

വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ ഫെബ്രുവരി 19നും, മണികണ്ഠന്‍ 20നും, പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ 23നും പിടിയിലായി. ഏപ്രില്‍ 18ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ജൂണ്‍ 28ന് ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരില്‍ നിന്നു മൊഴിയെടുത്തു.

ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ഒക്ടോബര്‍ മൂന്നിന് ജാമ്യം ലഭിച്ച ദിലീപ് പുറത്തിറങ്ങി. 2024 ഡിസംബറിലാണ് അന്തിമവാദം തുടങ്ങിയത്. ഈ വര്‍ഷം ജനുവരി 23ന് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. 261 സാക്ഷികളെ വിസ്തരിച്ചു.