5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu Death: നവീൻ ബാബുവിനെതിരായ പരാതി വ്യാജം ?; അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടറെ മാറ്റി

Case Against ADM Naveen Babu: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രി കെ രാജനായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

ADM Naveen Babu Death: നവീൻ ബാബുവിനെതിരായ പരാതി വ്യാജം ?; അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടറെ മാറ്റി
Image Credits: Social Media
athira-ajithkumar
Athira CA | Updated On: 19 Oct 2024 09:11 AM

കണ്ണൂർ: എഡിഎം നവീൻ ബാബുവിന് കെെക്കൂലി നൽകിയെന്ന് ആരോപിച്ച് കൊണ്ട് ടിവി പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോൾ പമ്പിന്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും തമ്മിൽ വ്യത്യാസമുണ്ട്. എഡിഎമ്മിനെതിരായ പരാതിയിൽ പ്രശാന്തൻ എന്നാണ് പേരെങ്കിൽ പാട്ടക്കരാറിൽ പ്രശാന്ത് എന്നാണ് പേര്. ഇതിന് പുറമെ അന്വേഷണ ചുമതലയിൽ നിന്ന് കളക്ടർ അരുൺ കെ വിജയനെ മാറ്റി. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്കാണ് പുതിയ അന്വേഷണ ചുമതല.

ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകാൻ എഡിഎം നവീൻ ബാബു, 98,500 രൂപ വാങ്ങിയെന്നാണ് ആരോപണം. പ്രശാന്തിന്റെ പരാതിയിൽ ഒക്ടോബർ 8-നാണ് എഡിഎം പെട്രോൾ പമ്പിന് അനുമതി നൽകിയിട്ടുള്ളത് എന്നാണ് പറയുന്നത്. എന്നാൽ എൻഒസിയിൽ നവീൻ ബാബു ഒപ്പിട്ടിരിക്കുന്നത് 9-ാം തീയതി വെെകിട്ട് 3.37-നാണ്. ഇത് കൂടാതെ പേരിലെയും ഒപ്പിലെയും വെെരുദ്ധ്യവും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രി കെ രാജനായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിൻ്റെ പുതിയ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി.

പ്രാഥമികാന്വേഷണത്തിൽ എഡിഎമ്മിന് അനുകൂലമായ റിപ്പോർട്ടാണ് കളക്ടർ സർക്കാരിന് കെെമാറിയത്. പിന്നാലെ എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കളക്ടർക്കും പങ്കുണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് അന്വേഷണ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റിയത്. എഡിഎമ്മിന്റെ മരണത്തിൽ അന്വേഷണ സംഘം ഇന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി രേഖപ്പെടുത്തും.

യാത്രയയപ്പ് ചടങ്ങിലേക്ക് മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ കളക്ടർ ക്ഷണിച്ചതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കളക്ടറുടെ ഫോൺ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കും. എഡിഎമ്മിന്റെ പിന്നാലെ അരുൺ കെ വിജയൻ ഓഫീസിൽ എത്തിയിരുന്നില്ല. ഓഫീസിൽ കളക്ടർ കാലുകുത്തിയാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവ്വീസ് സംഘടനകളുടെ തീരുമാനം. തലശ്ശേരി സെക്ഷൻസ് കോടതി പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിച്ചേക്കും.

കണ്ണൂർ കളക്ടറേറ്റിലെ റവന്യൂ വിഭാ​ഗം ജീവനക്കാർ പിപി ദിവ്യക്കെതിരെ മൊഴി നൽകി. എഡ‍ിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് വാക്കാൽ പോലും മുൻ പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നാണ് അം​ഗങ്ങൾ മൊഴി നൽകിയത്. വരവ് അപ്രതീക്ഷിതമായിരുന്നെന്നും പ്രസം​ഗത്തിലെ ആരോപണങ്ങൾ കേട്ട് ഞെട്ടി തരിച്ച് പോയെന്നും മൊഴികളിൽ പറയുന്നു. മറുപടി പ്രസം​ഗം നവീൻ ബാബു അതിവേ​ഗം അവസാനിപ്പിച്ചെന്നും യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കളക്ടർ അരുൺ കെ വിജയനെയും പ്രതിചേർക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

Latest News