5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vehicle accident: ഇനി ഇൻഷുറൻസ് ഇല്ലാതെ വണ്ടിയുമായി ഇറങ്ങല്ലേ…നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

New motor vehicle law for uninsured vehicles: അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ പ്രത്യേകം പരാമർശിക്കുന്നു.

Vehicle accident: ഇനി ഇൻഷുറൻസ് ഇല്ലാതെ വണ്ടിയുമായി ഇറങ്ങല്ലേ…നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്
പ്രതീകാത്മക ചിത്രം (Image courtesy : Basak Gurbuz Derman/ getty images/ facebook)
aswathy-balachandran
Aswathy Balachandran | Published: 19 Oct 2024 09:46 AM

തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വണ്ടി നിരത്തിലിറക്കുമ്പോൾ സൂക്ഷിക്കുക. അപകടത്തിൽ പെട്ടാൻ പിന്നെ വണ്ടി തിരികെ കിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം എടുത്തതിന്റെ ഭാ​ഗമായാണ് തീരുമാനം. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ആർ ടി ഒമാർക്കും സബ് ആർ ടി ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയിരിക്കുകയാണ്. 1988 ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെ എം വി ആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമ ലംഘനമാണ് എന്ന് പറയുന്നു. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണ് ഇത്. അപകടത്തിൽ പെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിക്കണം.

തുടർന്ന് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കാനും ചട്ടം പറയുന്നു. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികൾ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു സർക്കുലറിൽ പറയുന്നുണ്ട്. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ പ്രത്യേകം പരാമർശിക്കുന്നു. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശവും നിലവിലുണ്ട്.

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ ഉടമസ്ഥന് വാഹനം നഷ്ടമാകുന്ന നിയമം പണ്ടേ ഉണ്ടായിരുന്നു. നഷ്ടപരിഹാരം അടച്ചില്ലെങ്കിൽ അപകടത്തിൽ പെടുന്ന വാഹനം ഏറ്റെടുത്ത് മൂന്ന് മാസത്തിനകം ലേലം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന തരത്തിൽ നിയമത്തിൽ മാറ്റം വരുത്തി സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത് 2018-ലാണ്.

ALSO READ – നവീൻ ബാബുവിനെതിരായ പരാതി വ്യാജം ?; അന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടറെ മാറ്റി

അപകടത്തിൽ പെടുന്ന ഭൂരിഭാഗം വാഹനങ്ങളും ഇൻഷുറൻസ് പുതുക്കാത്തവയാണെന്ന വിവരം ആ സമയത്ത് പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതൽ കർശനമാക്കിയത്.

 

നിയമം ഇങ്ങനെ

 

മോട്ടോർ വാഹന നിയമം അനുസരിച്ച്, റോഡുകളിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും വാഹന ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. പോളിസി ഉടമക്ക് അടിസ്ഥാന തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും ഉണ്ടായിരിക്കണം. റോഡപകടങ്ങളും അശ്രദ്ധമായി വാഹനമോടിക്കുന്നതും കുറയ്ക്കുന്നതിന്, സർക്കാർ 2019-ൽ മോട്ടോർ വാഹന നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയിരുന്നു. വാഹനം സ്വന്തമായുള്ള എല്ലാവരും മോട്ടോർ ഇൻഷുറൻസ് പോളിസി ഡോക്യുമെൻറ് കരുതണം. പോളിസി ഡോക്യുമെൻറ് ഇല്ലാത്ത വ്യക്തിക്ക് 2,000 രൂപ വരെ പിഴ ചുമത്താം.

 

ഇൻഷുറൻസ് ഇല്ലാത്തതിന് പോലീസ് പിടിച്ചാൽ….

 

  • നിർദ്ദിഷ്ട ബൂത്തുകളിൽ വാഹനം നിർത്തണം
  • വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും കാണിക്കണം.
  • ഈ ഡോക്യുമെൻറുകൾ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അധിക പിഴ നൽകേണ്ടി വരും
  • ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴയിൽ ഉടൻ തന്നെ ചലാൻ നൽകുന്നതാണ്. ചലാൻ തുക ഓൺലൈനിലും ഓഫ്‌ലൈനിലും അടയ്ക്കാം

Latest News