Adoor Gopalakrishnan: അടൂരിന്റേത് ‘ഫ്യൂഡൽ ജീർണ്ണതയുടെ ഭാഷ’: വിമർശനവുമായി എം.വി. ഗോവിന്ദൻ
Adoor Gopalakrishnan's Comment issue: സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെയും വനിതാ സംവിധായകരെയും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ മൂന്നു മാസത്തെ തീവ്ര പരിശീലനത്തിന് അയക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Adoor Gopalakrishnan, Mv Govindan
തിരുവനന്തപുരം : പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവരേയും വനിതാ സംവിധായകരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. അടൂരിന്റേത് ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കം ആണെന്ന് അദ്ദേഹം തുറന്നടിച്ചു.
Also read – സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സഹായിച്ചു, പിൻബഞ്ച് സങ്കൽപം ഒഴിവാക്കാനാഗ്രഹിച്ച് മന്ത്രിയും
കേരളീയ സമൂഹം ജാതിവ്യവസ്ഥയുടെ ഏറെ മുന്നോട്ടു പോയിരിക്കുന്നു. അങ്ങനെ ഒരു നാട്ടിൽ എല്ലാത്തിനെയും ജാതിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ജനാധിപത്യ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേക പരിശീലനം നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ കോൺക്ലേവ് സമാപന സമ്മേളനത്തിൽ വച്ചായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെയും വനിതാ സംവിധായകരെയും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ മൂന്നു മാസത്തെ തീവ്ര പരിശീലനത്തിന് അയക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കവേ താൻ ഉദ്ദേശിച്ചത് അതല്ലെന്നാണ് അടൂർ ഇപ്പോൾ പറയുന്നത്. എന്നാൽ ഈ വാദങ്ങളെ എംവി ഗോവിന്ദൻ പൂർണമായും തള്ളിക്കളഞ്ഞു.