AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahmedabad Air India Crash: പുതിയ വീടെന്ന സ്വപ്‌നം ബാക്കിയാക്കി രഞ്ജിത മടങ്ങി; നൊമ്പരക്കാഴ്ചയായി മക്കള്‍

Ahmedabad Air India Crash Ranjitha Death: കോഴഞ്ചേരി ആശുപത്രിയിലെ നഴ്‌സായ രഞ്ജിത ലീവില്‍ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. ഏറെ നാള്‍ നാള്‍ സലാലയില്‍ ജോലി ചെയ്തിരുന്നു രഞ്ജിത. ആരോഗ്യ മന്ത്രാലയത്തില്‍ ഒമ്പത് വര്‍ഷത്തോളം സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്ന സേവനമനുഷ്ഠിച്ചിരുന്നത്.

Ahmedabad Air India Crash: പുതിയ വീടെന്ന സ്വപ്‌നം ബാക്കിയാക്കി രഞ്ജിത മടങ്ങി; നൊമ്പരക്കാഴ്ചയായി മക്കള്‍
രഞ്ജിത, വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ Image Credit source: Social Media/PTI
shiji-mk
Shiji M K | Published: 13 Jun 2025 06:36 AM

പത്തനംതിട്ട: അമഹമ്മദാബാദ് വിമാനാപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരും മരിച്ചുവെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ നൊമ്പരമാകുന്നത് രഞ്ജിതയാണ്. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് രഞ്ജിതയെ മരണം തട്ടിക്കൊണ്ടുപോയത്.

കോഴഞ്ചേരി ആശുപത്രിയിലെ നഴ്‌സായ രഞ്ജിത ലീവില്‍ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. ഏറെ നാള്‍ നാള്‍ സലാലയില്‍ ജോലി ചെയ്തിരുന്നു രഞ്ജിത. ആരോഗ്യ മന്ത്രാലയത്തില്‍ ഒമ്പത് വര്‍ഷത്തോളം സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്ന സേവനമനുഷ്ഠിച്ചിരുന്നത്.

ഒരു വര്‍ഷം മുമ്പാണ് യുകെയിലേക്ക് പോയത്. ലീവിന് അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയത്.  മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ബുധനാഴ്ചയായിരുന്നു മടക്കം.

മൂന്നാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളോടും യാത്ര പറഞ്ഞ് ഏറെ സ്വപ്‌നങ്ങളുമായാണ് രഞ്ജിതയുടെ മടക്കം. ഗൃഹപ്രവേശന ചടങ്ങ് ഉടന്‍ തന്നെ നടത്തണമെന്ന് രഞ്ജിത ആഗ്രഹിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആ ആഗ്രഹം ബാക്കിയാക്കിയാണ് രഞ്ജിത എല്ലാവരോടും യാത്ര പറഞ്ഞത്.

Also Read: Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; ആശുപത്രിയിൽ എത്തിച്ചത് 265 മൃതദേഹങ്ങൾ, ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയിലേക്ക് എത്തി. അവിടെ നിന്നും അഹമ്മദാബാദിലേക്ക് പോയാണ് രഞ്ജിത യുകെയിലേക്കുള്ള വിമാനത്തില്‍ കയറിയത്. അമ്മയോട് ഇനി അടുത്ത അവധിക്ക് കാണാമെന്ന് പറയുമ്പോള്‍ ഒരിക്കല്‍ പോലും ആ കുരുന്നുകള്‍ അറിഞ്ഞിരുന്നില്ല, ഇത് അവസാന യാത്രാമൊഴിയാണെന്ന്.