Kerala CM Race: പട്ടിക ആ കണ്ടതല്ല കേട്ടോ! ശരിക്കുള്ള പട്ടിക സമര്‍പ്പിച്ചെന്ന് ‘നിരീക്ഷകര്‍’
Congress CM Race MLA Opinion Document Submitted: റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടക്കും, മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനം വൈകില്ലെന്നും നിരീക്ഷകര്‍ പറഞ്ഞു. കേരളത്തിലെ നിലവിലെ സാഹചര്യം ഇരുവരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ പിന്തുണ നല്‍കിയവരുടെ പട്ടികയെന്ന് കാണിച്ച് പുറത്തുവന്ന പട്ടിക മുകുള്‍ വാസ്‌നിക് തള്ളി.
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ പിന്തുണ തേടി നടത്തിയ ചര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന പട്ടിക നിഷേധിച്ച് എഐസിസി നിരീക്ഷകര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നിരീക്ഷകരായ അജയ് മാക്കാനും മുകുള്‍ വാസ്‌നിക്കും. ഖാര്‍ഗെയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഇരുവരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടക്കും, മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനം വൈകില്ലെന്നും നിരീക്ഷകര്‍ പറഞ്ഞു. കേരളത്തിലെ നിലവിലെ സാഹചര്യം ഇരുവരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ പിന്തുണ നല്‍കിയവരുടെ പട്ടികയെന്ന് കാണിച്ച് പുറത്തുവന്ന രേഖ മുകുള്‍ വാസ്‌നിക് തള്ളി. പത്രം പുറത്തുവിട്ട രേഖ യഥാര്‍ഥമല്ലെന്നും എഐസിസി നിരീക്ഷകരുടെ കൈവശം ഉണ്ടായിരുന്നത് രേഖകളുടെ ചിത്രമാണെന്നുമാണ് വിശദീകരണം.
എംഎല്‍എമാരുടെ പിന്തുണ ആര്‍ക്ക്?
കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാകക്ഷി യോഗത്തിനും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷമാണ് എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കാനും പുറത്തുവന്നത്. ഈ സമയത്ത് മുകുള്‍ വാസ്‌നിക്കിന്റെ കൈവശമിരുന്ന രേഖയുടെ ചിത്രമായിരുന്നു ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വഴി പുറത്തുവന്നത്.




കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ കെസി വേണുഗോപാലിന് പിന്തുണ നല്‍കിയ വിവരമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സണ്ണി ജോസഫിന് പുറമെ സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടിഒ മോഹനന്‍, ഉഷ വിജയന്‍, ടി സിദ്ദിഖ് എന്നിവരും കെസിക്ക് തന്നെയാണ് പിന്തുണ അറിയിച്ചത്. ഐസി ബാലകൃഷ്ണന്റെ പേരിന് നേരെ മാത്രമാണ് കെസി എന്നും ആര്‍സി എന്നും രേഖപ്പെടുത്തിയത്. രമേശ് ചെന്നിതല്ലയുടെ വിശ്വസ്തന്‍ കൂടിയാണ് അദ്ദേഹം.
63 കോണ്‍ഗ്രസ് എംഎല്‍എമാരുമായാണ് എഐസിസി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതില് 47 പേരും കെസി വേണുഗോപാലിന് തന്നെയാണ് പിന്തുണ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെയും വിഡി സതീശന് ആറ് എംഎല്‍എമാരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: Kerala New CM: രഹസ്യങ്ങൾ പുറത്ത്, കെപിസിസി പ്രസിഡൻ്റിൻ്റെ പിന്തുണ സതീശനല്ല
മുഖ്യമന്ത്രി പ്രഖ്യാപനം എന്ന്?
വരുന്ന ശനിയോ ഞായറോ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടായേക്കാനാണ് സാധ്യത. നിരീക്ഷകര്‍ സമര്‍പ്പിച്ച രേഖകളില്‍ മേല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. പ്രഖ്യാപനം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഉറപ്പിക്കുമെന്നും വിവരമുണ്ട്.
അതേസമയം, വിഡി സതീശനെയും കെസി വേണുഗോപാലിനെയും മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. പരസ്യമായി നടക്കുന്ന പ്രതിഷേധങ്ങളോട് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കേന്ദ്ര നേതൃത്വം വിമര്‍ശനം ഉന്നയിക്കുന്നു. വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കെസി വേണുഗോപാലിനാണ് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കൂടുതല്‍. വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാണ് ലീഗിന്റെ നിലപാട്. ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് ശേഷം തങ്ങളുടെ തീരുമാനം പറയാമെന്ന് പാര്‍ട്ടി അറിയിച്ചു.
English Summary
AICC observers have reportedly submitted the document containing MLAs’ opinions on the chief ministerial choice before Congress president Mallikarjun Kharge. The report is expected to play a key role in the party leadership’s final decision on the next chief minister.