AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AIIMS In Kerala: ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് വരും; കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ജെ.പി. നഡ്ഡ

JP Nadda says AIIMS will be allowed in Kerala: കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് നഡ്ഡ ഇക്കാര്യം ഉറപ്പ് നല്‍കിയത്. കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് നഡ്ഡ പാര്‍ട്ടി നേതാക്കള്‍ക്ക് ഇക്കാര്യം ഉറപ്പ് നല്‍കിയത്

AIIMS In Kerala: ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് വരും; കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ജെ.പി. നഡ്ഡ
ജെപി നദ്ദ Image Credit source: facebook.com/BJP4Keralam
Jayadevan AM
Jayadevan AM | Published: 27 Sep 2025 | 08:39 PM

കൊല്ലം: കേരളത്തിന് ഉചിതമായ സമയത്ത് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി നേതാക്കളെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ നഡ്ഡ അറിയിച്ചു. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് നഡ്ഡ ഇക്കാര്യം ഉറപ്പ് നല്‍കിയത്. കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് നഡ്ഡ പാര്‍ട്ടി നേതാക്കള്‍ക്ക് ഇക്കാര്യം ഉറപ്പ് നല്‍കിയത്.

എയിംസ് ആലപ്പുഴയില്‍ വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ഇന്ന ജില്ലയില്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്നും, എയിംസ് കേരളത്തില്‍ വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പറഞ്ഞിരുന്നു. തര്‍ക്കങ്ങളുടെ പേരില്‍ സംസ്ഥാനത്തിന് എയിംസ് അനുവദിക്കാതിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Also Read: Kerala Government: സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു; ഇത്തവണ 2000 കോടി രൂപ

അതേസമയം, കൊല്ലത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യുന്നതിനാണ് നഡ്ഡ കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി വയോ വന്ദന്‍ യോജന ഇവിടുത്തെ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് നദ്ദ ആരോപിച്ചു. അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് തോന്നുന്നു. അപ്പോള്‍ ബിജെപി അധികാരത്തിലെത്തും. ബിജെപി വയോ വന്ദന്‍ യോജന നടപ്പിലാക്കും.

നദ്ദയുടെ പ്രസംഗം