AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Air India Emergency Landing: ‘സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്’; റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദം തള്ളി എയർ ഇന്ത്യ

Air India Clarifies On Emergency Landing: റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നാണ് എയർ ഇന്ത്യ പറയുന്നത്. സംഭവിച്ചത് ​ഗോ എറൗണ്ട് എന്നും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

Air India Emergency Landing: ‘സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്’; റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദം തള്ളി എയർ ഇന്ത്യ
എയർ ഇന്ത്യImage Credit source: Getty
Sarika KP
Sarika KP | Published: 11 Aug 2025 | 06:55 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നാണ് എയർ ഇന്ത്യ പറയുന്നത്. സംഭവിച്ചത് ​ഗോ എറൗണ്ട് എന്നും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ഡൽ​​ഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണം. ഇന്നലെ വൈകിട്ട് 7:45-ഓടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിമാനമാണ് തകരാറിലായത്. ഇതിനു ശേഷം ആകശത്ത് മണിക്കൂറോളം വട്ടമിട്ട് പറത്തിയതിനു ശേഷം രാത്രി 10:45-ഓടെ ചെന്നൈയിൽ ഇറക്കുകയായിരുന്നു.

Also Read:അടിയന്തര ലാൻഡിംഗിനിടെ റൺവേയിൽ മറ്റൊരു വിമാനം, വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെസി വേണുഗോപാൽ

കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ തുടങ്ങിയ എംപിമാരടക്കം 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയക്കുകയായിരുന്നു. അതേസമയം റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നുവെന്നും വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്നും എംപിമാർ പറഞ്ഞിരുന്നു.

രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണെന്നാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും കെ സി വേണു​ഗോപാൽ ആവശ്യപ്പെട്ടു.

Follow Us