AIYF Protest : പിഎം ശ്രീ വിഷയത്തിൽ പ്രതിഷേധം; മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍
V. Sivankutty Over PM-SHRI Scheme Issue: ഉടമ്പടിയുടെ ഉള്ളടക്കം ഘടകകക്ഷികളെ അറിയിക്കേണ്ടതുണ്ട്. എന്നാൽ അത്തരമൊരു ചർച്ച നടന്നില്ലെന്നും ആരോപണമുയരുന്നു.

Protest Over Pm Shree
കണ്ണൂർ: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.യുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫ്. പ്രവർത്തകർ കണ്ണൂരിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കേന്ദ്രസർക്കാരിന്റെ വർഗീയ അജണ്ടകൾ നടപ്പാക്കാൻ കൂട്ടുനിന്നെന്നും, നാല് വെള്ളിക്കാശിന് വേണ്ടി കേരളത്തിന്റെ മതേതര നിലപാടുകളെ ഒറ്റിക്കൊടുത്തുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
സംസ്ഥാനത്ത് എൽ.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മന്ത്രിയുടെ നടപടിയിൽ ശക്തമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ.ഐ.വൈ.എഫ്. പ്രതിഷേധവുമായി രംഗത്തെത്തിയത്.
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് മുന്നണി മര്യാദകൾ ലംഘിച്ചുകൊണ്ടാണ്. ഇത് എൽ.ഡി.എഫിന്റെ ശൈലിയല്ല എന്നതാണ് സി.പി.ഐ.യുടെ പ്രധാന വിമർശനം. ഈ വിഷയത്തിൽ മുന്നണിയിലും മന്ത്രിമാർക്കിടയിലും ഒരു ചർച്ചയും നടന്നിട്ടില്ല. ഘടകകക്ഷികളെ ഇരുട്ടിലാക്കിയാണ് തീരുമാനമെടുത്തത് എന്നും ഇവർ പറയുന്നു.
ഉടമ്പടിയുടെ ഉള്ളടക്കം ഘടകകക്ഷികളെ അറിയിക്കേണ്ടതുണ്ട്. എന്നാൽ അത്തരമൊരു ചർച്ച നടന്നില്ലെന്നും ആരോപണമുയരുന്നു. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ‘ഷോക്കേസ്’ ആണ് പി.എം. ശ്രീ പദ്ധതിയെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തൽ. ബി.ജെ.പി./ആർ.എസ്.എസ്. അജണ്ട ക്ലാസ് മുറികളിൽ നടപ്പാക്കാനുള്ള നീക്കമാണിതെന്നും ഇവർ പറയുന്നു.