Alappuzha Amma Thottil: വിഎസ് ഇല്ലാത്ത ആലപ്പുഴയ്ക്ക് ഇനി ‘അ‌ച്യുത്’ ഉണ്ട്! അ‌മ്മക്കൂടണഞ്ഞ കുരുന്നിന് സമ്മാനം മുൻ മുഖ്യമന്ത്രിയുടെ പേര്

Alappuzha Amma Thottil Baby Named to Honour ex CM VS Achuthanandan: പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടെണം എന്നും പോസ്റ്റിൽ പറയുന്നു.

Alappuzha Amma Thottil: വിഎസ് ഇല്ലാത്ത ആലപ്പുഴയ്ക്ക് ഇനി അ‌ച്യുത് ഉണ്ട്! അ‌മ്മക്കൂടണഞ്ഞ കുരുന്നിന് സമ്മാനം മുൻ മുഖ്യമന്ത്രിയുടെ പേര്

Alappuzha Amma Thottil Baby

Updated On: 

08 Oct 2025 20:10 PM

ആലപ്പുഴ: ആലപ്പുഴയിലെ ‘അമ്മത്തൊട്ടിലി’ൽ വീണ്ടും ഒരു കുഞ്ഞ് എത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ശിശുക്ഷേമ സമിതി ജില്ലാ ആശുപത്രിക്ക് സമീപം സ്ഥാപിച്ച തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നേരത്തെ ഒക്ടോബർ ഒന്നിനും ഇതേ കേന്ദ്രത്തിൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചിരുന്നു. ആ കുഞ്ഞിന് വീണ എന്നാണ് പേര് നൽകിയിരുന്നത്.

ആലപ്പുഴയിൽ ജനിച്ച് കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക പോരാട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണാർത്ഥം പുതിയ കുഞ്ഞിന് ‘അച്യുത്’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. എൽ. അരുൺ ഗോപി അറിയിച്ചു. ഇതിനു പിന്നാലെ ആലപ്പുഴ കളക്ടറുടെ പോസ്റ്റ് വൈറലായി.

 

Also Read: Thamarassery Doctor Attack Case: മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; ഗുരുതര പരിക്ക്‌

 

പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടെണം എന്നും പോസ്റ്റിൽ പറയുന്നു.

 

പോസ്റ്റിന്റെ പൂർണരൂപം ഇതാ….

അമ്മക്കൂടണഞ്ഞ് “അച്യുത്”

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്ക് മൂന്ന് ദിവസം പ്രായവും 2.5കി.ഗ്രാം ഭാരവുമുള്ള
ആൺ കുഞ്ഞിനെ ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ 1ന് വീണ എന്ന പെൺകുഞ്ഞിനെയും ആലപ്പുഴയിൽ
ലഭിച്ചിരുന്നു.
അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ ഡബ്ല്യു ആൻഡ് സി ആശുപത്രിയിൽ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് കണ്ടെത്തി. നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണ് കുട്ടി.
പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടെണം.
ആലപ്പുഴയിൽ ജനിച്ച് കേരളത്തിൻ്റെ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സ്മരണാർത്ഥം കുരുന്നിന് “അച്യുത്” എന്നാണ് ശിശുക്ഷേമ സമിതി പേരിട്ടത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും