AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സാംബശിവറാവുവിന്റെ ആരോപണങ്ങൾ അന്വേഷിക്കും, ബാറുള്ളവരെയും ഇല്ലാത്തവരെയും അറിയാം: മന്ത്രി എം. ലിജു

കഴിഞ്ഞ ദിവസം സർക്കാർ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കിയ സിറാം സാംബശിവറാവുവിന്റെ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. സീറാം സാംബശിവറാവു നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കാമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. അഴിമതി നടത്തിയ ശേഷം വിരമിച്ചു പോയ ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാംബശിവറാവുവിന്റെ ആരോപണങ്ങൾ അന്വേഷിക്കും, ബാറുള്ളവരെയും ഇല്ലാത്തവരെയും അറിയാം: മന്ത്രി എം. ലിജു
Seeram Sambasiva Rao, Minister M LijuImage Credit source: Social Media
Amal KV
Amal KV | Published: 07 Nov 2026 | 04:33 PM

ആലപ്പുഴ: കഴിഞ്ഞ ദിവസം സർക്കാർ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കിയ സിറാം സാംബശിവറാവുവിന്റെ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. സീറാം സാംബശിവറാവു നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കാമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. അഴിമതി നടത്തിയ ശേഷം വിരമിച്ചു പോയ ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ – കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏകദേശം 900 ഓളം ബാറുകൾ അനുവദിച്ചിട്ടുണ്ട്. ബ്രൂവറി ലൈസൻസ് കൊടുക്കുകയും ചെയ്തു, ഇതെല്ലാം അന്വേഷിക്കേണ്ടതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിച്ചവർ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അതിന് എതിരെയും അന്വേഷണം വേണം. ഇത്തരം അന്വേഷണങ്ങൾക്ക് ഒന്നും താൻ എതിരല്ല എന്നും മന്ത്രി പറഞ്ഞു.

മുൻ എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ ബാറുടമയുമായി തനിക്ക് ബന്ധമുണ്ടെന്ന പരാമർശത്തിനും മന്ത്രി മറുപടി നൽകി. എനിക്ക് എല്ലാവരെയും പരിചയമുണ്ട്, ബന്ധവുമുണ്ട്, ഇതൊക്കെ ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടത്. ഈ എക്സൈസ് കമ്മീഷണർക്കു തന്നെ വിഷയം അന്വേഷിക്കാമായിരുന്നു. ബാർ ഉള്ളവരെയും ഇല്ലാത്തവരെയും തനിക്ക് അറിയാം. എക്സൈസ് മന്ത്രിയുടെ മുകളിൽ ഒരു ഉദ്യോഗസ്ഥരും കയറില്ലെന്നും യുഡിഎഫ് സർക്കാരിന്റെ മുകളിലും ഒരു ഉദ്യോഗസ്ഥൻ കയറില്ല എന്നും മന്ത്രി എം ലിജു വ്യക്തമാക്കി.

എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര സ്വഭാവമുള്ള കൈക്കൂലി ആരോപണം ഉൾപ്പെടുന്ന റിപ്പോർട്ട് സ്ഥാനമൊഴിയുന്ന ദിവസമാണ് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു സമർപ്പിച്ചത്. റിപ്പോർട്ടിന്മേലുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ വിനോദ്, ആലപ്പുഴയിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അജയ് നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്. കായംകുളത്തെ ബാർ ഉടമയുമായി എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന് പരിചയമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Follow Us